സൗദി ദേശിയ ദിനത്തിൽ റിയാദ്  കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം നൽ കിയ നാടിന്‌ ഞങ്ങളുടെ ജീവ രക്തം’ എന്ന ശീർഷകത്തിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ഷുമേസി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  കാലത്ത് എട്ട് മണിക്കാരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ സമാപിച്ച ക്യാമ്പിൽ വനിതാ കെ.എം.സി.സി പ്രവർത്തകരടക്കം 200 ലധികം പേർ രക്തം നൽകി.

കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ.ഫഹദ് അൽ ഒനൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ദേശിയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഏഴ് വർഷമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സിയുടെ പ്രവർത്തനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.  രക്തം നൽകുന്നതിലൂടെ നിരവധി ജീവനുകളാണ്‌ നിങ്ങൾ രക്ഷപ്പെടുത്തുന്നത്.  കേരളത്തിലെ ജനങ്ങളുടെ നല്ല മനസ്സാണ്‌ ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഫഹദ് ചൂണ്ടിക്കാട്ടി.  സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്ളഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് സൗബാഇ, ഉപസമിതി ചെയർമാൻ മാമുക്കോയ തറമ്മൽ, കെ.ടി അബൂബക്കർ, സിദ്ദീഖ് തൂവ്വൂർ, ഹാരിസ് തലാപ്പിൽ, നാസർ മാങ്കാവ്, ഉസ്മാനലി പാലത്തിങ്ങൽ, അബ്ദുസലാം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

അബ്ദുൽ മജീദ് കെ.പി, സഫീർ പറവണ്ണ, സിദ്ദീഖ് കോങ്ങാട്, അക്ബർ വേങ്ങാട്ട്, അഡ്വ.അനീർ ബാബു, ഷംസു പെരുമ്പട്ട, മുഹമ്മദ് ഷാഹിദ് മാസ്റ്റർ, അലി വയനാട്, അഷ് റഫ് മേപ്പാടി, ശഫീഖ് കൂടാളി, ജാബിർ വാഴമ്പുറം, സുഹൈൽ കൊടുവള്ളി, ബഷീർ വല്ലാഞ്ചിറ, ഫൈസൽ ചേളാരി, അഷ് റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ബഷീർ ചേറ്റുവ, റഫീഖ് മഞ്ചേരി, അൻവർ വാരം, ടി.വി.പി ഖാലിദ്, നാസർ തങ്ങൾ, അഷ് റഫ് വെള്ളപ്പാടം, ഷംസു പൊന്നാനി, അസീസ് വെങ്കിട്ട, വനിതാ കെ.എം.സി.സി നേതാക്കളായ ഖമറുന്നീസ മുഹമ്മദ്, ജസീല മൂസ, നുസൈബ മാമു, താഹി റ മാമുക്കോയ,  റഹ്മത്ത് അഷ്റഫ് എന്നിവർ നേതൃത്വം നൽകി.