ഹിന്ദി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അപലപനീയം: കേളി

റിയാദ്: രാജ്യത്തെ പകുതിയില്‍ അധികം പേരും സംസാരിക്കാത്ത ഹിന്ദി ഭാഷ, രാജ്യവ്യാപകമായി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം തികച്ചും അപലനീയമാണെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദിയുടെ പേരിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം കാശ്മീര്‍ വിഷയത്തിലെ തെറ്റായ നടപടിക്കെതിരേയും സാമ്പത്തിക രംഗത്തെ പിടിപ്പുകേടുകള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ്. ആര്‍.എസ്.എസിന്റെ ‘ഒരുമതം, ഒരു സംസ്‌കാരം, ഒരു രാഷ്ട്രം” എന്ന നിഗൂഡ ലക്ഷ്യം പൂര്‍ത്തികരിക്കാനും ഭാഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെ ഭാഷാ വൈവിധൃം ലോകത്തിനു തന്നെ വിസ്മയമാണ്. ഏകപക്ഷീയമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ആ വൈവിധ്യത്തെ ഇല്ലാതാക്കും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഭാഷയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിട്ടുള്ളത്. ഹിന്ദിയെ ഒറ്റ ഭാഷയാക്കാനുള്ള ശ്രമം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ നീക്കമാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്. അതുകൊണ്ട് ഹിന്ദിയെ മാത്രം അംഗീകരിച്ച് മറ്റുള്ളവയെ അവഗണിക്കാനുള്ള ശ്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.






