നവോദയ റുവൈസ് യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു.

നവോദയ റുവൈസ് യൂണിറ്റ് കണ്വെന്ഷന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു. സൈമണ് ബ്രിട്ടോ നഗറിലാണ് കണ്വെന്ഷന് നടന്നത്. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാനു അലനല്ലൂര് അധൃക്ഷന് വഹിച്ചു. സിദ്ധീഖ് താനൂര്, കരീം, സുനി പൊറ്റയില്, സുരേഷ്, അഫ്സല് പാണക്കാട്, ഫിറോസ് മുഴപ്പിലങ്ങാട് എന്നിവര് റിപ്പോര്ട്ടുകള് അവതരിപ്പിച്ചു.
ഷറഫു കാളിക്കാവ്, മുജീബ് പൂന്താനം, നൗഷാദ് വേങ്ങൂര് എന്നിവര് സംസാരിച്ചു. അനസ് സ്വാഗതവും ഹക്കീം വേങ്ങൂര് നന്ദിയും പറഞ്ഞു.






