ഹാജിമാര്‍ക്ക് സേവനം ചെയ്ത വളണ്ടിയര്‍മാരെ നവോദയ മക്ക ഹജജ് സെല്‍ ആദരിച്ചു.

ജിദ്ദ: ജിദ്ദ നവോദയ മക്ക ഏരിയ കമ്മറ്റിക്കു കീഴിലുള്ള നവോദയ മക്ക ഹജജ് സെല്‍ ഈ വര്‍ഷം ഹാജിമാര്‍ക്ക് സേവനം ചെയ്ത നവോദയ വളണ്ടിയര്‍മാരെ ആദരിച്ചു.

മക്കയിലെ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന നവോദയ മക്ക ഏരിയ കമ്മറ്റിയുടെ അവലേകന യോഗത്തിലാണ് ആദരിച്ചത്. അവലേകന യോഗം നവോദയ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.

ആദൃ ഹജജ് സംഘം മക്കയില്‍ എത്തിയതു മുതല്‍ അവസാന ഹാജിയും പോകുന്നത് വരെ രാവും പകലും സേവനം ചെയ്ത മക്ക നവോദയ വളണ്ടിയര്‍മാരുടെ സേവനം മഹത്തരമാണെന്ന് റഊഫ് പറഞ്ഞു.

പരിപാടിയില്‍ വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. നവോദയ മക്ക ഏരിയ കമ്മറ്റിയുടെ കീഴിൽ ഈ പ്രാവിശൃം ഇരുനൂറ്റി അമ്പതില്‍ പരം വനിതകള്‍ അടക്കമുള്ള വളണ്ടിയര്‍മാരായിരുന്നു സേവനം ചെയ്തത്.

പ്രസിഡന്റ് മൊയ്തീന്‍കോയ പുതിയങ്ങാടി അധൃക്ഷത വഹിച്ചു. നവോദയ ഹജജ് സെല്‍ കണ്‍വീനര്‍ ബഷീര്‍ നിലമ്പൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവോദയ ട്രഷറര്‍ സി.എം അബ്ദുറഹിമാന്‍, നവോദയ മക്ക ഏരിയ രക്ഷാധികാരി ശിഹാബുദ്ധീന്‍ കോഴിക്കോട് എന്നിവര്‍ ആഭിവാദൃങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.