കരിപ്പൂര്‍- ജിദ്ദ വിമാനം യന്ത്ര തകരാറുമൂലം തായിഫ് വിമാനത്താവളത്തിലിറക്കി

തായിഫ്: കോഴിക്കോട് – ജിദ്ദ സ്‌പൈസ്‌ജെറ്റ് വിമാനം യാന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന്(ഞായര്‍) രാവിലെ 8.40-നാണ് വിമാനം തായിഫില്‍ ലാന്റ് ചെയ്തത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 101 പേര്‍ ഉംറ തീര്‍ത്ഥാടകരാണ്. ബാക്കിയുള്ളവര്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വരുന്നവരാണ്. കുട്ടത്തീല്‍ കുട്ടികളുമുണ്ട്.

വിമാനത്താവളത്തില്‍ ഇരിക്കുന്ന യാത്രക്കാരും തീര്‍ത്ഥാടകരും പ്രശ്‌ന പരിഹാരം നീളുന്നതിനാല്‍ വിഷമിക്കുകയാണ്. സ്‌പൈസ് ജെറ്റ് വിമാന അധികൃതര്‍ ജിദ്ദയില്‍ നിന്നും തായിഫില്‍ എത്താന്‍ വൈകുന്നതാണ് കാരണം. യാത്ര രേഖകള്‍ പൂര്‍ത്തീയാക്കിയാല്‍ ബസ് മാര്‍ഗം തീര്‍ത്ഥാടകരെ മക്കയിലേക്കും മറ്റ് യാത്രക്കാരെ ജിദ്ദയിലെക്കും എത്തീക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.