ഷഹീന്‍ ഹംസക്ക് പത്താം റാങ്ക്.

മക്ക: മക്കയില്‍ സമാപിച്ച 41-മത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ, മനശ്ശപാഠ മത്സരത്തില്‍ മലയാളിയായ ഷഹീന്‍ ഹംസക്ക് പത്താം റാങ്ക്. 87.2 ശതമാനം മാര്‍ക്കാണ് ഷഹീന്‍ ഹംസക്ക് ലഭിച്ചത്.
103 രാജ്യങ്ങളില്‍ നിന്നുള്ള 146 മത്സരാര്‍ഥികള്‍ മക്കയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ പങ്കെടുത്തത്. മലയാളിയായ എടത്തനാട്ടുകര സ്വദേശി ഷഹീന്‍ ഉള്‍പ്പെടെ 84 പേര്‍ ഫൈനലിലേക്ക് യോഗൃത നേടിയിരുന്നു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സാന്നിധ്യത്തിലാണ് മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ, മനശ്ശപാഠ മത്സരം സമാപിച്ചത്.
ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ എം.എ സോഷേൃാളജി വിദൃാര്‍ത്ഥിയാണ് ഷഹീന്‍.






