യതീംഖാന കള്ളക്കേസ്: മുന്‍ മന്ത്രി മുനീറും ചെന്നിത്തലയും മാപ്പുപറയണമെന്ന് ഇന്തൃന്‍ സോഷൃല്‍ ഫോറം

ജിദ്ദ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരേന്തൃന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനകളില്‍ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിനായി അനാഥരും നിരാശ്രയരുമായ കുട്ടികളെ കൊണ്ട് വന്ന സംഭവത്തെ ‘കുട്ടിക്കടത്തായും മനുഷൃക്കടത്തായും’ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും യതീം ഖാനകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രി എം.കെ മുനീറും രമേശ് ചെന്നിത്തലയും സമൂഹത്തോട് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ സോഷൃല്‍ ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ യോഗം ആവശൃപ്പെട്ടു.
നിരാലംബരായ കുട്ടികളെ യതീംഖാനകളിലേക്ക് കൊണ്ടു വരുന്നതിനിടെ പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍വെച്ച് സംഘപരിവാര്‍ താല്പരൃത്തിനനുസരിച്ചു കുട്ടികളെ തടയുകയും യതീംഖാന അധികൃതരെയും കുട്ടികളുടെ രക്ഷിതാക്കളെയും അറസ്റ്റു ചെയ്യുകയുമായിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാതെ സംഘപരിവാര്‍ ഗൂഢാലോചനയുടെ ചുവടുപിടിച്ചു റെയില്‍വേ ഉദ്യോഗസ്ഥരും പാലക്കാട് ശിശു ക്ഷേമ സമിതി ചെയര്‍മാനും റെയില്‍വേ പോലീസും യതീംഖാന അധികൃതര്‍ക്കെതിരെയും കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെയും നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
പ്രസ്തുത കേസില്‍ കഴിഞ്ഞ ദിവസം ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും കൂട്ടിക്കടത്തോ മനുഷൃക്കടത്തോ അല്ലെന്നു വൃക്തമാക്കുകയും ചെയ്തിരുന്നു. സംഭവം മനുഷൃക്കടത്തായും ബാല പീഡനമായും മാധൃമങ്ങള്‍ ആഘോഷമാക്കുകയും യതീംഖാനകളെയും ഒരു പ്രതേൃക സമുദായത്തെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ മത്സരിക്കുകയുമായിരുന്നു. സംഘപരിവാര്‍ ഗൂഢാലോചന തിരിച്ചറിയാതെ ബന്തപ്പെട്ട മന്ത്രിമാരും ഉദേൃാഗസ്ഥരും കുട്ടികളുടെ ഭാവി കളയുവാനും രക്ഷിതാക്കളെയും യതീം ഖാന അധികാരികളെയും പ്രതിക്കൂത്തില്‍ നിര്‍ത്താന്‍ തയ്യാറായതാണ് ബീഹാര്‍ സര്‍ക്കാരിന്റെ സതൃവാങ്മൂലം സമര്‍പ്പണത്തിലൂടെ പൊളിച്ചെഴുതിയതെന്നും സമിതി അഭിപ്രായപ്പെട്ടു.
സോഷൃല്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, ശാഹുല്‍ ഹമീദ്, റാഫി ചേളാരി, ജാഫര്‍ കാളികാവ്, മുജീബ് അഞ്ചച്ചവിടി, നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






