മലപ്പുറം ജില്ലക്കാരനായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ജിദ്ദ: ജിദ്ദയിലെ ശാരാ ഹിറയില്‍ മസ്ജിദ് ഇബിനു ഖയ്യൂം പള്ളിക്ക് സമീപം മലപ്പുറം ജില്ലക്കാരനായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ(35) യാണ് പള്ളിയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന വാതിലിന്റ അടുത്തായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്.
ശാരാ ഹിറയില്‍ ജൃൂസ് വേള്‍ഡിന്റെ പിന്‍വശത്തുള്ള ഇബിനു ഖയ്യൂം പള്ളിയില്‍ ചെറിയ ജോലി ചെയ്തു വരികയായിരുന്നു. പള്ളിയുടെ മുകളില്‍നിന്നും താഴെ പുറത്തേക്ക് വീണതാകാനും സാധൃതയുണ്ട്. പോലീസ് സ്ഖലത്തെത്തി അന്വേഷണം നടത്തി വരികയാണ്.






