ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് വെള്ളിയാഴ്ച

ജിദ്ദ : 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റും നിലവിലെ ചെയർമാനുമായ ചെമ്പൻ അബ്ദു ഹാജിക്ക് ആഗസ്ത് 30 വെള്ളിയാഴ്ച രാത്രി 8.30 നു റുവൈസ് മലബാരി ഓഡിറ്റോറിയത്തിൽ റുവൈസ് ഏരിയ കെഎംസിസി യാത്രയയപ്പ് നൽകും. പരിപാടിയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും റുവൈസിലെ പഴയ കാല കെഎംസിസി നേതാക്കളും പങ്കെടുക്കും.






