മദീന സൗദി ജര്‍മന്‍ ആശുപത്രിയിലെ ഇന്ത്യൻ തൊഴിലാളികൾ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

മദീന സൗദി ജര്‍മന്‍ ആശുപത്രിയിലെ ഇന്ത്യൻ തൊഴിലാളികൾ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

മദീന: മദീന സൗദി ജര്‍മന്‍ ആശുപത്രിയിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ ഇന്ത്യയുടെ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്മരണകയുണര്‍ത്തി 73ാ മത് സ്വാതന്ത്ര ദിനത്തെ വരവേറ്റ് സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് ഈസ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യയെ കുറിച്ച് ഡോക്ടള്‍ മെന്റെി ശിഹാബ്, ഇര്‍ഷാദ് എന്നിവര്‍ പ്രഭാഷണനം നടത്തി.

സ്റ്റാഫ് നഴ്‌സുമാരായ രഞ്ജു, ലിന്റി, സെലിന്‍ ഷയിന്‍ എന്നിവര്‍ ദേശിയഗാനം ആലപിച്ചു വിവിധ രാജ്യക്കാരായ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും മറ്റു ജീവനക്കാരും ആശംസകള്‍ നേര്‍ന്നു.

കേരളത്തിലെ കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭികുന്നവര്‍ക്ക് മദീനയിലെ ഇന്തൃന്‍ പ്രവാസികള്‍ ഒന്നടങ്കം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

ഷിന്റൊ തൊടുപുഴ, നിസാര്‍ കരുനാഗപ്പള്ളി, എല്‍ദോ പതോര്‍സ്സ്, മുഹമ്മദ് ഷാ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ജലാല്‍ സ്വാഗതവും സീനിയര്‍ ഹെഡ് നേഴ്‌സു ജോസ്സി ജോസഫ് നന്ദി പറഞ്ഞു.