സൗദിയിലെ അല്‍ഹസയില്‍ സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍.

അല്‍ഹസ: സൗദിയിലെ കിഴക്കന്‍ പ്രവിശൃയായ അല്‍ഹസ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.

മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് യുവതിക്ക് പിറന്നത്. കുട്ടികളുടെയും അമ്മയുടെയും ആരോഗൃം തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് 1000 മുതല്‍ 1195 ഗ്രാം വരെയാണ് തൂക്കമുള്ളത്. കുഞ്ഞുങ്ങളെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

നേരത്തെ നടത്തിയ സ്‌കാനിംഗില്‍ യുവതിക്ക് അഞ്ചു കുട്ടികളാണെന്ന് വൃക്തമായിരുന്നു. ഇതേതുടര്‍ന്ന് നേരത്തെതന്നെ തന്നെ യുവതിയുടെയുടെ ആരോഗൃം ഡോക്ടര്‍മാര്‍ നിരീക്ഷണവിധേയമാക്കിയിരുന്നു. പ്രസവത്തിന് ഒരാഴ്ച മുമ്പ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പതിമൂന്നു ഡോക്ടര്‍മാരടങ്ങുന്ന സംഘം ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.