കൊണ്ടോട്ടി സെന്റര്‍ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു.

നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാരൃം: കൊണ്ടോട്ടി സെന്റര്‍ സെമിനാര്‍

കൊണ്ടോട്ടി: നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജിദ്ദ കൊണ്ടോട്ടി സെന്റര്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ”ചേലൊത്ത നാടാവാന്‍ പെരുത്ത് പൂതി” എന്ന പേരില്‍ കൊണ്ടോട്ടി സെന്റര്‍ ഒരുക്കിയ ദശവാര്‍ഷികപ്പതിപ്പ് നാട്ടില്‍ അവധിയിലുള്ള പ്രവാസികള്‍ ഒരുമിച്ച് ചേര്‍ന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. കൊണ്ടോട്ടി മോയീന്‍കുട്ടി വൈദൃര്‍ സ്മാരക മന്ദിരത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, പ്രമുഖ ജീവകാരുണൃ പ്രവര്‍ത്തകന്‍ ബഷീര്‍ മച്ചിങ്ങലകത്തിന് നല്‍കി ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം നിര്‍വ്വഹിച്ചു.

കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താല്‍ പുസ്തകം സദസിന് പരിചയപ്പെടുത്തി. ചീഫ് എഡിറ്റര്‍ സലാം തറമ്മല്‍, അഷ്‌റഫ് മടാന്‍, നിസാര്‍ സി.പി, അബ്ദുല്‍ ഖാദര്‍, റസാഖ് പയബ്രോട്ട്, മുസ്തഫ മുണ്ടപ്പലം, കെ.ടി റഹ്മാന്‍ തങ്ങള്‍, ശാദി മുസ്തഫ, പഴേരി കുഞ്ഞിമുഹമ്മദ്, ഇസ്മയീല്‍ നീറാട്, കുഞ്ഞുമുഹമ്മദ് എം.പി, രായീന്‍കുട്ടി നീറാട് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സലീം മധുവായി അധൃക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ വട്ടപ്പറമ്പന്‍ സ്വാഗതവും ജാഫര്‍ കൊടവണ്ടി നന്ദിയും പറഞ്ഞു.

കൊണ്ടോട്ടി സെന്റെര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കൊണ്ടോട്ടി ഡയാലിസിസിനുള്ള ഈ വര്‍ഷത്തെ വിഹിതം ട്രസ്റ്റ് ചെയര്‍മാന്‍ മടത്തില്‍ അബൂബക്കര്‍ ജബ്ബാര്‍ ഹാജിക്ക് കൈമാറി. ചടങ്ങിനോടനുബന്ധിച്ച് ”കൊണ്ടോട്ടിയുടെ ഭാവി വികസനം” എന്ന സെമിനാറില്‍ കൊണ്ടോട്ടി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ പി.അബ്ദുറഹ്മാന്‍, മുഹമ്മദ് റാഫി, അഡ്വ കെ.കെ സമദ്, വി അബ്ദുല്‍ല്‍ ഹക്കീം, ഇ.എം റഷീദ്, പി.കെ റഷീദ് മാസ്റ്റര്‍, ഡോക്ടര്‍ വിനയകുമാര്‍, അഷ്‌റഫ് കൊണ്ടോട്ടി, അഷ്‌റഫ് സ്രാങ്ക് എന്നിവര്‍ പങ്കെടുത്തു. കബീര്‍ കൊണ്ടോട്ടി മോഡറേറ്റര്‍ ആയിരുന്നു. അസീസ് കളത്തിങ്ങല്‍ സ്വാഗതവും ഷെരീഫ് നീറാട് നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന വിവിധ കലാപരിപാടിയില്‍ സാജിറ അയ്യൂബ് ചിട്ടപ്പെടുത്തിയ ഒപ്പനയും ഹമീദ് കരിമ്പുലാക്കല്‍, ഹമീദ് കലങ്ങോട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹമീദ് ചുക്കാന്‍, ജമാല്‍ പാഷ, ഹംസ, ഹമീദ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കെ.പി ബാബു, റസാഖ് മാഞ്ച, ഫൈറൂസ് കെ.കെ, നൗഷാദ് ആലങ്ങാടന്‍, അബു പി.സി, കരീം എക്കാപറമ്പ, നസീര്‍ മലായി, റഷീദ് ചുള്ളിയന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.