ജോണ്‍സണ്‍ പോളിനു യാത്രയപ്പ് നല്‍കി

തബൂക്ക്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാസ്സ് തബൂക്ക് കേന്ദ്ര കമ്മറ്റി അംഗവും സാഗര യൂണിറ്റ് സെക്രട്ടറിയുമായ ജോണ്‍സണ്‍ പോളിനു സാഗര യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖൃത്തില്‍ ഹൃദൃമായ യാത്രയയപ്പ് നല്‍കി.
നോര്‍ത്ത് വെസ്റ്റ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റല്‍(നവാഫ്)ലെ സ്റ്റാഫ് നേഴ്‌സായിരുന്നു ജോണ്‍സണ്‍ പോളി. യാത്രയയപ്പ് ചടങ്ങില്‍ യുണിറ്റ് പ്രസിഡന്റ് ബിനു മോന്‍ ബേബി അധൃക്ഷത വഹിച്ചു. ജെറീഷ് ജോണ്‍ സ്വാഗതം ആശംസിച്ചു.
മാസ്സിന്റെ ഉപഹാരം പ്രദീപ് കുമാര്‍, മാതൃു തോമസ് നെല്ലുവേലില്‍, ഫൈസല്‍ നിലമേല്‍ എന്നിവര്‍ ചേര്‍ന്നു ജോണ്‍സണു സമ്മാനിച്ചു. ജോബിന്‍സ്, ഷെറിന്‍, അരുണ്‍, നിതിന്‍, സോബിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യാത്രയയപ്പിനു ജോണ്‍സണ്‍ പോള്‍ നന്ദി രേഖപ്പെടുത്തി.






