സൗദി ദേശീയ ദിന അവധി സെപ്തംബര്‍ 22, 23 തീയ്യതികളില്‍

ജിദ്ദ: സൗദി ദേശീയ ദിനം പ്രമാണിച്ചുള്ള ഔദ്യോഗീക അവധി സെപ്തംബര്‍ 22 ഞായര്‍, 23 തിങ്കള്‍ എന്നീ രണ്ട് ദിവസങ്ങളിലായിരിക്കും. ഇത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ 4 ദിവസം ഈ വര്‍ഷം അവധി ലഭിക്കും.

വ്യാഴാഴ്ച വാരാന്ത്യ അവധിക്ക് അടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ സാധാരണയായി അവധിയാണ്. എന്നാല്‍ തുടര്‍ന്നുള്ള ഞായര്‍, തിങ്ങള്‍ എന്നീ ദിവസങ്ങളിൽ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധി ലഭിക്കുന്നതോടെ സെപ്തംബര്‍ 19 വ്യാഴം പ്രവൃത്തി ദിവസം കഴിഞ്ഞ് അടക്കുന്ന സ്ഥാപനങ്ങള്‍ക്ക് 23ാം തീയ്യതിവരെ അവധിയായിരിക്കും. പ്രതൃക്ഷത്തില്‍ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. അവധി കഴിഞ്ഞ് സെപ്തംബര്‍ 24ാം തീയ്യതി ചൊവ്വാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയ വക്താവ് സുല്‍ത്താന്‍ അല്‍ സാഹിര്‍ അറിയിച്ചു. സ്വകാരൃ സ്ഥാപനങ്ങള്‍ക്കും ദേശീയ ദിന അവധി നല്‍കാറുണ്ട്.