സൗദിയില്‍ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം.

റിയാദ്: സൗദിയിലെ ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി അറേബൃ സ്ഥിരീകരിച്ചിട്ടുണ്ടണ്ട്. സൗദി ദേശീയ എണ്ണകമ്പനിയായ അരാംകോ എണ്ണകമ്പനിക്ക് കീഴിലെ വാതക സംവിധാനത്തിന് നേരെയാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാതക ദ്രവീകരണ സംവിധാനത്തിന് ചെറിയ തോതില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഹൂത്തികളുടെ ആക്രമണം ഉണ്ടായ കാരൃം സൗദി ഊര്‍ജജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതേസമയം ഹൂത്തികളുടെ ആക്രമണത്തില്‍ ആളപായമോ എണ്ണ സംവിധാനങ്ങളില്‍ നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിന് നേരെ ഇന്ന്(ശനിയാഴ്ച)രാവിലെയാണ്  ആക്രമണമുണ്ടായത്. സൗദി അരാംകോ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി അരാംകോ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.