മൊറയൂർ ബി. അബ്ദുഹാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു 

ജിദ്ദ : ജിദ്ദ മലപ്പുറം മണ്ഡലം കെഎംസിസി മൊറയൂർ അബ്ദുഹാജി അനുസ്മരണവും മണ്ഡലത്തിൽ നിന്നും മിനായിലും അറഫയിലും സേവനം ചെയ്ത ഹജ്ജ് വളന്റിയര്മാര്ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

ഷറഫിയയിലെ ജിദ്ദ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മർ കോഡൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അബ്ദുഹാജി അനുസ്മരണ പ്രസംഗം നടത്തി.

മക്ക കെഎംസിസി നേതാവും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂരിന് ഉപഹാരം മണ്ഡലം പ്രസിഡന്റ് ഉമ്മർ കോഡൂർ ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ എന്നിവർ കൈമാറി. മുജീബ് പൂക്കോട്ടൂരിനെ മജീദ് അരിമ്പ്ര പരിചയപ്പെടുത്തി. ചെറു പ്രായത്തിൽ ഹജ്ജ് വളന്റീർ സേവനത്തിനു പോയി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ റിഫ നാസറിന് കെപി മുഹമ്മദ് കുട്ടിയും റിഫാദ് കബീറിന് അബ്ദുസ്സമദ് പൂക്കോട്ടൂരും ഉപഹാരം നൽകി ആദരിച്ചു. വിശുദ്ധ ഹജ്ജ് കർമത്തിന് നാട്ടിൽനിന്നും എത്തിയ മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി. മുസ്തഫ, മലപ്പുറം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മന്നയിൽ അബൂബക്കർ, കോഡൂർ മുസ്ലിം ലീഗ് നേതാവ് എംപി മുഹമ്മദ് എന്നിവർക്ക് സ്വീകരണവും ചടങ്ങിൽ വെച്ച് നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വിപി. മുസ്തഫ, ഇസ്‌മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഷൌക്കത്ത് ഒഴുകൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ലാ ഭാരവാഹികളായ ഗഫൂർ പട്ടിക്കാട്, ഹബീബ് കല്ലൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ നാസർ തൃപ്പനച്ചി, ജലീൽ ഒഴുകൂർ, ഹംസ കോഡൂർ, മുഹമ്മദലി പുൽപ്പറ്റ , യൂനുസ് ആനക്കയം, ബഷീർ കോഡൂർ, ഹംസക്കുട്ടി ഇരുമ്പുഴി, സി.ടി. ശിഹാബ് പൂക്കോട്ടൂർ, കബീർ മോങ്ങം, സിദ്ദീക്ക് അരിമ്പ്ര , റിയാസ് പിലാക്കൽ, ഫിറോസ് മുണ്ടുപറമ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്‌റഫ് പുല്ലാര ഖിറാഅത് നടത്തി, മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ സ്വാഗതവും സെക്രട്ടറി മുഹമ്മദ് പെരുമ്പിലായി നന്ദിയും പറഞ്ഞു