ഹജജ് നാളില്‍ മക്കയിലെ വിശുദ്ധ പള്ളി പ്രതിധിനം വൃത്തിയാക്കുന്നത് നാല് തവണ

3,000 ലിറ്റര്‍ ക്ലീനിംഗ് ഉല്‍പ്പന്നങ്ങളും 600 ലിറ്റര്‍ പനിനീര്‍ വെള്ളവും ദിനേന വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു.
മക്ക: മക്കയിലെ ഹറം പള്ളി ശുചീകരണവും സുഗന്ധം പൂശുന്നതും വളരെ പ്രധാന്യത്തോടെയാണ് ഹറം കാര്യാലയം നിര്‍വ്വഹിച്ചുപോരുന്നത്. ഹറം പള്ളിയുടെ സ്ഥിരമായ ശുചിത്വവും മനോഹരമായ ഗന്ധവും പള്ളി സന്ദര്‍ശകരായ ഓരോ വിശ്വാസിയുടെയും മനോമുകരത്തിൽ തങ്ങിനില്‍ക്കുന്നതാണ്.
എന്നാല്‍ ഹറം പള്ളിയുടെ ശുചിത്വവും സുഗന്ധവും എളുപ്പമുള്ള കാരൃമല്ല. നിരവധി തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ആരാധകര്‍ക്ക് അവരുടെ പ്രാര്‍ത്ഥന നടത്താന്‍ മനോഹരവും വൃത്തിയുള്ളതുമായ ഇടം നല്‍കുന്നതിന് പിന്നിലുള്ളത്. പള്ളിയില്‍ നിരവധി പേര്‍ ആരാധന നടത്തുന്ന സമയത്താണ് ആര്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത രീതിയില്‍, പ്രാര്‍ത്ഥനകള്‍ക്ക് ഭംഗം വരുത്താത്ത രീതിയില്‍ ശുചീകരണ ജോലികള്‍ നടത്തുന്നത്. 4,000-ത്തിലധികം ജോലിക്കാരുടെ മുഴുസമയ ഫലമായാണ് ഹറം പള്ളി വെടിപ്പും മണവും നല്‍കുന്നതിന് പിന്നില്‍.
പ്രതിദിനം 3,000 ലിറ്റര്‍ ക്ലീനിംഗ് ഉല്‍പന്നങ്ങളാണ് മക്കയിലെ വിശുദ്ധ പള്ളി കഴുതി വെടിപ്പാക്കാനായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഹറമില്‍ സുഗന്ധം വിതറാന്‍ 600 ലിറ്റര്‍ പതിനീരും ഉപയോഗിക്കുന്നുണ്ട്. പള്ളിക്കകവും പുറത്ത് ചുറ്റുവട്ടവും ഒരു ദിവസം നാല് തവണയാണ് വൃത്തിയാക്കുന്നത്. ഹറമിന്റെ അകവും പുറവും വൃത്തിയാക്കുന്നതിന് പ്രതിദിനം 4,800-ത്തിലധികം ഉപകരണങ്ങളും മെഷീനുകളും ഉപയോഗിക്കുന്നുമുണ്ട്.







