പോലീസ് നടപടിയിൽ പ്രതിഷേധിച്ചു

ജിദ്ദ: യൂണിവേർസിറ്റി വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് ലീഗ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ ഗ്ലോബൽ കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജനകീയ സമരങ്ങളെ പോലീസ് ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേരള ഭരണത്തിൽ ഭരണകക്ഷി എം എൽ എ ക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നും. സംസ്ഥാനത്തു പോലീസ് രാജ് ആണെന്നും, പിണറായി സർക്കാർ പൊലീസിന് മൂക്കുകയാരിടണമെന്നും പ്രസിഡണ്ട് നാസർ എടവനക്കാടും ജനറൽ സെക്രട്ടറി ഷുക്കൂർ കരിപ്പായിയും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി






