സൗദിയിലും ഇന്തൃന്‍ സമൂഹം ആവേശത്തോടെ സ്വാതന്ത്രൃ ദിനം ആഘോഷിച്ചു

ജിദ്ദ: ഇന്തൃയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്രൃ ദിനാഘോഷം സൗദിയിലും വിപുലമായി  ആഘോഷിച്ചു. റിയാദില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷത്തില്‍ ഇന്തൃന്‍ അംബാസിഡര്‍ ഔസാഫ് സഈദ് ദേശീയ പതാക ഉയര്‍ത്തി. ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനത്തിനു ശേഷം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടര്‍ന്ന് ദേശഭക്തി ഗാനങ്ങളും ആലപിച്ചു.

ഹജജ് കര്‍മ്മത്തിനെത്തിയ ഇന്തൃന്‍ ഹജജ് കമ്മിറ്റി അംഗങ്ങള്‍, ഹജജ് സേവനത്തിന് ഡെപ്പൃൂട്ടേഷനില്‍ എത്തിയ ഉദേൃാഗസ്ഥര്‍, ഇന്തൃയുടെ സുഹൃത്തുക്കള്‍, കോണ്‍സുലേറ്റ് ഉദേൃാഗസ്ഥര്‍, കുടുംബാംഗങ്ങള്‍, വിവിധ തുറകളില്‍ പ്രവൃത്തിക്കുന്ന ഇന്തൃന്‍ സമുഹം തുടങ്ങി ആയിരത്തോളംപേര്‍ സ്വാതന്ത്രദിനാഘോഷത്തില്‍ ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റില്‍ പങ്കുകൊണ്ടു.

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ ഇന്തൃന്‍ ഹാജിമാര്‍ക്ക് ചെയ്ത സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഹജജ് കര്‍മ്മം സുഗകരമാക്കിയതിലും ഹജജ് ക്വാട്ട 2,00000-മാക്കി ഉയര്‍ത്തിയതിലുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഹജ് മന്ത്രി സ്വാലേഹ് ബിന്‍തിനുമുള്ള ഇന്തൃയുടെ നന്ദി തന്റെ പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

നല്ല കെട്ടിടങ്ങള്‍ ഹാജിമാരുടെ താമസത്തിനായൊരുക്കിയും മുന്തിയ ബെഡ്ഷീറ്റടക്കമുള്ളവ ഹാജിമാര്‍ക്ക് വിതരണം ചെയ്തതും പുതിയതും ഗുണമേന്‍മയുമുള്ള ബസ് സൗകരൃം ഒരുക്കി ഹാജിമാരുടെ യാത്ര സുഗകരമാക്കിയതായും കോണ്‍സുല്‍ ജനറല്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ജിദ്ദ ഇന്തൃന്‍ കോണ്‍സുലറ്റ് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശൃയിലുള്ള ഒരു മില്ലൃണ്‍ വരുന്ന ഇന്തൃന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവൃത്തിച്ചുവരുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവൃത്തിക്കുന്ന പ്രവാസി ഭാരതീയ സേവ കേന്ദ്ര ഇന്തൃക്കാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റിന്റെ കീഴില്‍ പ്രവൃത്തിച്ചുവരുന്നുണ്ട്. ഇന്തൃന്‍ വംശജര്‍ക്ക് ഇതിന്റെ സേവനം ലഭിക്കാന്‍ കേന്ദ്രയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശൃയിലുള്ള ഇന്തൃന്‍ വംശജര്‍ക്ക് കോണ്‍സുല്‍ ജനറലിനെ എല്ലാ ഞായര്‍, വൃാഴം ദിവസങ്ങളില്‍ നേരിട്ട് കാണുവാനുള്ള അവസരമുണ്ട്. അതോടൊപ്പം കോണ്‍സുലേറ്റിലെ എല്ലാ വിഭാഗം തലവന്‍മാരെയും കോണ്‍സുലേറ്റിന്റെ ഏത് പ്രവൃത്തി സമയങ്ങളിലും കാണുവാനുള്ള അവസരമുണ്ട്.

മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ പുതിയ പാസ്‌പോര്‍ട്ട് ഇഷൃുചെയ്യുക, പഴയ പാസ്‌പോര്‍ട്ട് പുതുക്കുക തുടങ്ങിയ നടപടികള്‍ ചെയ്തുവരുന്നുണ്ട്. അതോടൊപ്പം ജിദ്ദയില്‍നിന്നും വിദൂര സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്തൃക്കാര്‍ക്ക് അത്തരം സ്ഥലങ്ങളിലെത്തി കോണ്‍സുലാര്‍ സേവനങ്ങളും നടത്തുന്നുണ്ടെന്നും സ്വാതന്ത്ര ദിനാഘോഷ പരിപാടിയിലെ തന്റെ പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ കേക്ക് മുറിക്കുകയും ആഘോപരിപാടിയില്‍ പങ്കെടുത്തവര്‍ മധുരം പങ്കിടുകയും ചെയ്തു.

ഉയര്‍ന്ന സുരക്ഷയിലായിരുന്നു ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റ് അംഗണത്തിലെ ഈ വര്‍ത്തെ സ്വാതന്ത്രദിനാഘോഷം. ആഘോഷ പരിപാടികളിലെത്തിയ മുഴുവന്‍ പേരെയും കര്‍ഷന പരിശോധനക്കു വിധേയമാക്കുകയും മൊബൈല്‍ഫോണ്‍ അടക്കമുള്ളവ കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍കൂട്ടി അനുമതി നേടിയ മാധൃമ പ്രവര്‍ത്തകരുടെ കൃാമറകള്‍ മാത്രമാണ് കോണ്‍സുലേറ്റ് അങ്കണത്തിലേക്ക് പ്രവേശിപ്പിച്ചത്.

ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് ദേശീയ പതാക ഉയര്‍ത്തുന്നു. രാഷ്ട്രപതിയുടെ സന്ദേശം വായിക്കുന്നു. കേക്ക് മുറിക്കുന്നു.