കാസര്‍ക്കോട് ആലമ്പാടി സ്വദേശിനി  ആയിശ ഹജജുമ്മ (92) അറഫയില്‍ മരണപ്പെട്ടു.

മക്ക: കാസര്‍ക്കോട് ആലമ്പാടി സ്വദേശി പരേതനായ മൊയ്തീന്‍ കുഞ്ഞ് മിഅ്‌റാജിന്റെ ഭാരൃ ആയിശ ഹജജുമ്മ (92) അറഫയില്‍ മരണപ്പെട്ടു. അറഫയില്‍ നിന്ന് മുസ്തലിഫയിലേക്ക് പുറപ്പെടുന്നതിന് മശാഇർ ട്രൈയിന്‍ കാത്ത് നില്‍ക്കുന്നതിനിടെ തുടര്‍ന്ന് അവശയായ ഇവരെ അറഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അസീസിയ്യ കിംങ്ങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍നിന്നും ഏറ്റുവാങ്ങി മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം ഖബറടക്കി.

വാർത്ത: മുജീബ് പൂക്കോട്ടൂർ