അറഫയില്‍ മഴ

ശക്തമായ മഴ ഉണ്ടാവില്ലെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം.
അനുഗ്രഹത്തിന്റെ മഴവര്‍ഷമെന്ന് ഹാജിമാര്‍.
അറഫ: ഹജജ് വേളയില്‍ അറഫാത്തില്‍ ഹാജിമാര്‍ അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ പെയ്ത മഴ ഹാജിമാര്‍ ആസ്വദിച്ചു. സാമാനൃം ശക്തമായാണ് മഴപെയ്തതെങ്കിലും ചൂടില്‍നിന്നും അല്‍പം ശമനം ലഭിക്കുമെന്നത് കൊണ്ട്തന്നെ മഴ അനുഗ്രഹമായാണ് ഹാജിമാര്‍ പ്രതികരിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചതിന്റെ അടയാളമാണ് മഴ എന്നാണ് പല ഹാജിമാരുടെ വിശ്വാസിക്കുന്നത്.
ചില ഹാജിമാര്‍ വെയിലില്‍നിന്നുള്ള രക്ഷതേടി കുട കരുതിയത് മഴപെയ്തപ്പോഴും സഹായകമായി. മറ്റു ചില ഹാജിമാര്‍ തണല്‍ മരങ്ങള്‍ക്കടിയിലും ടെന്റുകളിലും ഇരുന്ന് പ്രാര്‍ത്ഥന തുടര്‍ന്നു. അതേസമയം നിരവധി ഹാജിമാര്‍ മഴയിലും പ്രാര്‍ത്ഥന തുടര്‍ന്നു.
മഴ പെയ്തതോടെ റോഡുകളില്‍ ചെറിയ തോതില്‍ വെള്ളവും ചെളിയും നിറഞ്ഞു. നിരവധി തീര്‍ഥാടകര്‍ക്ക് മഴ നനയാതിരിക്കാന്‍ മറ്റുള്ളവര്‍ സഹായം നല്‍കി. മഴയില്‍ നനഞ്ഞവര്‍ക്ക് വസ്ത്രങ്ങള്‍ കൊടുത്തും മറ്റും സഹായിച്ചു.
വെള്ളപ്പൊക്ക സാധൃത ഇല്ലെന്നും ഷോക്കേല്‍ക്കാതിരിക്കാന്‍ ലോഹ വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്നും ഹാജിമാര്‍ പരമാവധി സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും സൗദി സിവില്‍ ഡിഫന്‍സ് അഭൃര്‍ത്ഥിച്ചിരുന്നു.
‘എനിക്ക് വളരെ സന്തോഷം തോന്നുന്നു, അല്ലാഹുവില്‍നിന്നുള്ള കാരുണൃം ലഭിച്ചതായും അല്ലാഹു എന്റെ ഹജജ് സ്വീകരിച്ചതായും എനിക്ക് തോന്നുന്നു” ഒരു തീര്‍ഥാടകന്‍ മഴയെ പരാമര്‍ശിച്ച് പ്രതികരിച്ചതിങ്ങനെയാണ്.






