അറഫയില്‍ 25 ലക്ഷം തീര്‍ഥാടകര്‍ സംഗമിച്ചു.

അറഫ: ലോകത്തിലെ ഏറ്റവും വലിയ, വിശ്വാസികളുടെ വാര്‍ഷിക സമ്മേളനമായ അറഫാ സംഗമത്തില്‍ ഹജിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച 25 ലക്ഷം ഹാജിമാര്‍ അറഫയില്‍ സംഗമിച്ച് ഹജജ് കര്‍മ്മം നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഹാജിമാരുടെ എണ്ണം മറികടന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്ക് പ്രകാരം 24,87,160 ഹാജിമാര്‍ ഈവര്‍ഷം വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിച്ചത്. വിദേശത്തുനിന്നും 18,55,027 തീര്‍ത്ഥാടകരും സ്വദേശികളും വിദേശികളുമായ സൗദിയില്‍നിന്നുള്ള ആഭൃന്തര തീര്‍ത്ഥാടകരായ 6,32,133 തീര്‍ഥാടകരുമാണ് ഇത്തവണ ഹജജുകര്‍മ്മം നിര്‍വ്വഹിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം 23,7000 പേരാണ് ഹജജ് കര്‍മ്മം നിര്‍വ്വഹിച്ചത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ ഹാജിമാരുടെ എണ്ണം ഈ വര്‍ഷം മറികടന്നുവെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു.

11,0000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നമിറ പള്ളിയും തൊട്ടടുത്ത 8000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമുള്ള മുറ്റവും വിശുദ്ധിയുടെ ശുഭ്രവസ്ത്രമായ ഇഹ്‌റാം ധരിച്ച ഹാജിമാര്‍ ഒന്നിച്ചണിനിരന്നപ്പോള്‍ ഐകൃത്തിന്റെ പാല്‍ക്കടലായി മാറുകയായിരുന്നു അറഫ മൈതാനം. ലോകത്തിന്റെ അഷ്ടദിക്കില്‍നിന്നെന്നിയ ഹാജിമാര്‍ അറഫയില്‍ സംഗമിച്ച് ഹജജിന്റെ വിശുദ്ധി ആവാഹിച്ചു. സഹോദരൃവും ഐകൃവും പങ്കിട്ടു. ഹജജിന്റെ പരമപ്രധാന ചടങ്ങാണ് അറഫ സംഗമം. അറഫാ സംഗമത്തില്‍ പങ്കെടുക്കുന്ന എന്നതാണ് ഹജജിന്റെ പ്രധാന ചടങ്ങ്. അറഫയില്‍ സംഗമിച്ചതോടെ ഹജജ് കര്‍മ്മം നിര്‍വ്വഹിച്ച നിര്‍വൃതിയിലാണ് തീര്‍ത്ഥാടക ലക്ഷം.

ഉച്ചക്കുള്ള ബാങ്ക് വിളിയോടെയാണ് നമിറ പള്ളിയില്‍ ഖുതുബ പ്രസംഗം ആരംഭിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ അല്‍ ഷെയ്ഖിന്റെ ഖുതുബ പ്രഭാഷണത്തിനുശേഷം ദുഹുര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് ഹാജിമാര്‍ നിര്‍വ്വഹിച്ച് അറഫയില്‍ പ്രവേശിച്ചു.

മക്ക അമീറും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, സൗദി ഗ്രാന്റ് മുഫ്തിയും ഉയര്‍ന്ന പണ്ഡിത സഭ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അല്‍ ഷെയ്ക്ക്, ഇസ്‌ലാമികകാരൃ വിഭാഗം കാള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ ഷെയ്ക്ക് തുടങ്ങിയ പ്രമുഖരും നമിറ പള്ളിയില്‍ സന്നിഹിതനായിരുന്നു.

അറഫയില്‍ സാമാനൃം ഭേതപ്പെട്ട മഴ വര്‍ഷിച്ചു. സൂരൃാസ്തമയം വരെ അറഫിയിലെ പ്രവിശാലമായ മൈതാനിയിലും, ടെന്റുകളിലും പ്രാര്‍ത്ഥനകളുമായി കഴിച്ചുകൂട്ടിയ ഹാജിമാര്‍, സൂരൃാസ്തമയത്തോടെ അറഫയിനിന്നും മുസ്ദലിഫയിലേക്ക് നീങ്ങി. ഇന്ന്(ശനിയാഴ്ച) രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ഹാജിമാര്‍, ഞായറാഴ്ച പ്രഭാതത്തില്‍ തിരിച്ച് മിനായില്‍ എത്തി ജംറയിലെ കല്ലേറ് കര്‍മ്മം തുടങ്ങും.

കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ചശേഷം മക്കയില്‍ കഅ്ബ പ്രദക്ഷിണം ചെയ്യുകയും തലമുണ്ഡനം ചെയ്യുകയും ബലിയറുക്കുകയും ചെയ്യും.
അറഫയില്‍ ഹാജിമാര്‍, നമിറയില്‍ ഇമാം ഖുതുബ പ്രഭാഷണം, ഹാജിമാര്‍ ജബലുറത്ഥയില്‍