വയനാട് സ്വദേശി നൗഫൽ ജിദ്ദക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു

മക്ക: വയനാട് വെള്ളമുണ്ട കിണറ്റിങ്ങൽ കുമ്പളക്കണ്ടി നൗഫൽ(34) മക്ക-ബഹറ റൂട്ടിൽ ജിദ്ദക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മക്കയിലെ ഗ്രോസറി ഷോപ്പിലേക്ക് ജിദ്ദയിൽനിന്നും സാധനങ്ങൾ എത്തിക്കുന്ന ജോലിയിലായിരുന്നു.
ഭാര്യയും രണ്ടു കുട്ടികളും വിസിറ്റിംഗ് വിസയിൽ മക്കയിലുണ്ട്.
വാർത്ത: മുജീബ് പൂക്കോട്ടൂർ






