ഇന്റർനാഷണൽ മുസ്‌ലിം അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് സൽമാൻ രാജാവിന്  നന്ദി അറിയിച്ചു.

ജിദ്ദ: മർച്ചിൽ ക്രൈസ്റ്റ്ചർച്ച് പള്ളി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സൽമാൻ രാജാവ് ക്ഷണിച്ചതിൽ  കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി ഇന്റർനാഷണൽ മുസ്‌ലിം അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് പ്രസിഡണ്ട്  സൗദി ഭരണാധികാരി  സൽമാൻ രാജാവിന് നന്ദി അറിയിച്ചു. തീർഥാടകരെ സേവിക്കാൻ ഓരോ വർഷവും സൗദി അറേബ്യ  നൽകുന്ന സേവനങ്ങളെ താഹിർ നവാസ് പ്രശംസിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാജാവിന്റെ അതിഥിയായി മർച്ചിൽ ക്രൈസ്റ്റ്ചർച്ച് പള്ളി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ എത്തിയിരുന്നു.

51 പേർ കൊല്ലപ്പെട്ട രണ്ട് പള്ളികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കുടുംബങ്ങളെ ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കണമെന്ന് സൽമാൻ രാജാവ് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു.

പാസ്‌പോർട്ട് ഡയറക്ടർ കേണൽ സുലൈമാൻ അൽ യൂസഫ് വിമാനത്താവളത്തിൽ അതിഥികളെ  സ്വീകരിചിരുന്നു.

സ്വീകരണത്തിൽ ന്യൂസിലാന്റ് അംബാസഡർ ജെയിംസ് മൺറോയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഹജ് കർമ്മം ചെയ്യുവാൻ സൽമാൻ രാജാവിന്റെ ക്ഷണം പ്രശംസനീയമാണ് പറഞ്ഞ മൺറോ,  തീർഥാടകർ മാത്രമല്ല, ന്യൂസിലാന്റിലെ മൊത്തം ജനങ്ങളും ഇതിനെ വളരെയധികം പ്രശംസിക്കുന്നതായും മൺറോപറഞ്ഞു.