ഹൃദയസ്തംഭനം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി.

ജിദ്ദ: ജിദ്ദയിൽ ഹൃദയാഘാദത്തെ തുടർന് മരിച്ച മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് അമ്മിനിക്കാട് കൊടികുത്തിമല റോഡിലെ നീലേരി അലി ( 61)യുടെ മൃതദേഹം ഇന്ന് ജിദ്ദയിൽ ഖബറടക്കി. ജിദ്ദയിലെ അമ്മാരിയയിൽ ഉള്ള ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഞായറാഴ്ച രാത്രിയായിരുന്നു മരിച്ചത്.
35 വർഷത്തോളമായി റിയാദിൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു. 6 മാസം മുമ്പാണ് ഇതേ കമ്പനിയിലെ ജിദ്ദ ബ്രാഞ്ചിലേക്ക് മാറിയത്. പ്രവാസ ജീവിതം മതിയാക്കി അടുത്ത് നാട്ടിൽ പോകാനിരിക്കയെ ആണ് മരണം.
മൃതദേഹം നാട്ടിൽ കൊണ്ടപോയി ഖബറടക്കം നടത്താനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെങ്കിലും ഹജ്ജിന്റെ അവധികൾ കാരണം നിയമ നടപടികൾ പൂർത്തിയാക്കാൻ പതിവിലും കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഖബറടക്കം ഒടുവിൽ ജിദ്ദയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ കുഞ്ഞി കദിയ, ഭാര്യ: പരിയാപുരത്തെ തൈരേങ്ങൽ ജമീല. മക്കൾ: ഫാത്തിമത്ത് നിഷ്മ, നിഷാം (+1 വിദ്യാർത്ഥി), അന്ന (VI വിദ്യാർത്ഥി).






