സൗദിക്കുനേരെയുള്ള ഹൂതി ഡ്രോൺ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന തകർത്തു.


റിയാദ്: ഇറാൻ അനുകൂല ഹൂതി മലീഷികൾ യമനിൽ നിന്നും സൗദിയിലെ ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയതായി സൗദി പ്രതിരോധ സേന അറിയിച്ചു. എന്നാൽ ഹൂതികളുടെ ശ്രമത്തെ സൈന്യം നിർവീര്യമാക്കി. സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ടു ഡ്രോണുകൾ സേന തകർത്തിതായി സഖ്യ സേന വക്‌താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നത് യുദ്ധ കുറ്റമാണെന്നും തുർക്കി അൽ മാലികി പറഞ്ഞു.
അബഹ, നജ്‌റാൻ വിമാനത്താവളനങ്ങളും ഖമീസ് മുശൈതിലെ കിംഗ് ഖാലിദ് എയർ ബേസും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷൻ ചാനൽ അവകാശപ്പെട്ടു.





