ഹജ്ജ് വിളംബരം ചെയ്യുന്നത് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ബഷീര്‍ ബാഖവി

അല്‍കോബാര്‍: ഏകദൈവ വിശ്വാസികളുടെ ലോക സംഗമമായ ഹജ്ജ് വിളംബരം ചെയ്യുന്നത് സമാധാനത്തിന്‍റെയും സഹോദര്യത്തിന്‍റെയും സന്ദേശമാണെന്നും എല്ലാവിധ തീവ്ര വിധ്വംസക ചിന്തകള്‍ക്കും അറുതിയായി വിശ്വാസ ഐക്യം ഊട്ടിയുറപ്പിച്ചു പ്രവാചകന്മാരുടെ പാതയിലൂടെ സന്മാര്‍ഗ്ഗം നേടിയെടുക്കാന്‍ ഹജ്ജ് കര്‍മ്മങ്ങള്‍ വഴി വിശ്വാസികള്‍ക്ക് സാധിക്കണമെന്നും ബഷീര്‍ ബാഖവി ഉത്ബോധനം നല്‍കി.

ഭാഷാ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ മറന്നു വിശുദ്ധ ഭൂമിയില്‍ ഒരുമിച്ചു കൂടുന്ന ലോകമാനവ വിശ്വാസി സംഘം ഉരിവിടുന്ന പ്രാര്‍ഥനാ വചനങ്ങള്‍ മാനവ സാഹോദര്യം വെളിവാക്കുന്നതാണെന്നും ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി ഒരുങ്ങണമെന്നും കിഴക്കന്‍ പ്രീവിശ്യാ കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഉപദേശിച്ചു

അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ദര്‍ബാര്‍ ഹാളില്‍ ഹാജിമാര്‍ക്കും ഹജ്ജ് സേവനം ചെയ്യാന്‍ അല്‍കോബാറില്‍ നിന്നും പുറപ്പെടുന്ന കെ.എം.സി.സി പ്രവർ കര്‍ക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഖാദി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, നാസര്‍ ദാരിമി കമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹജ്ജിനായി യാത്ര തിരിക്കുന്ന സുലൈമാന്‍ കൂലേരി, ഇഖ്ബാല്‍ ആനമങ്ങാട്, ഖാസിം പുപ്പലം, റഫീക്ക് തൃക്കരിപ്പൂര്‍ ഹജ്ജ് സേവനത്തിനായി പോകുന്ന അല്‍കോബാര്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ പുള്ളാട്ട്, എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ മുഹമ്മദ് റാഫി ചേങ്ങോട്ടൂരിനു മരക്കാര്‍ കുട്ടി ഹാജിയും തൃക്കരിപ്പൂര്‍ കെ.എം.സി.സി. കമ്മിറ്റി പ്രതിനിധി ജാബിര്‍ ഓട്ടപ്പടവിന് മുസ്തഫാ കമാല്‍ കോതമംഗലവും ഉപഹാരം സമ്മാനിച്ചു. നജീബ് ചീക്കിലോട് ഉപഹാര സമര്‍പ്പണ സെഷന്‍ നിയന്തിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ചാലിയം നന്ദിയും പറഞ്ഞു. മണ്‍വിള അന്‍സര്‍ സൈനുദ്ധീന്‍ ഖിറാഅത്ത് നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങളായ കലാം മീഞ്ചന്ത, സത്താര്‍ കമ്പില്‍, മുഹമ്മദ് പുതുക്കുടി, അന്‍വര്‍ ഷാഫി വളാഞ്ചേരി, ബീരാന്‍ ചേറൂര്‍, ഇബ്രാഹിം ബാദുഷ പൊന്നാനി, റസാക്ക് ചോലക്കര, ജാഫര്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: സിറാജ് ആലുവ