ഏഷൃന്‍ പോളിക്‌ളിനിക്ക് സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു.


ഫോട്ടോ: താജു കരുവാരകുണ്ട്
മക്ക: ഇന്തൃന്‍ ഹാജിമാര്‍ക്കായി മക്കയില്‍ സൗജനൃ മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചു. ഏഷൃന്‍ പോളിക്‌ളിനിക്ക് മക്ക കെ.എം.സി.സിയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചത്. മെഡിക്കല്‍ കൃാമ്പ് നൂറുകണക്കിന് ഹാജിമാര്‍ പ്രയോജനപ്പെടുത്തി. തികച്ചും സൗജനൃമായാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹാജിമാര്‍ക്കായി മെഡിക്കല്‍ കൃാമ്പ് സംഘടിപ്പിച്ചുവരുന്നത്. ഹാജിമാര്‍ക്ക് സൗജനൃ മരുന്നും വിതരണം ചെയ്തു.

മക്കയില്‍ വര്‍ഷങ്ങളായി ആതുര സേവനരംഗത്തുള്ള ഏഷൃന്‍ പോളി പോളിക്‌ളിനിലെ ഡോക്ടര്‍മാരുടെ പരിശോധന ഹാജിമാര്‍ക്ക് വലിയൊരാശ്വാസമായിരുന്നു പകര്‍ന്ന് നല്‍കിയത്. മക്കയിലെ സന്നദ്ധ സംഘടനയായ കെ.എം.സി.സിയുടെ സഹകരണത്തോടെയായിരുന്നു ഹാജിമാര്‍ താമസിക്കുന്ന അസീസിയ കാറ്റഗറി 147-ാം നമ്പര്‍ കെട്ടിടത്തില്‍ കൃാമ്പ് സംഘടിപ്പിച്ചത്. കൃാമ്പില്‍ 1200 മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനക്കാരായ 1500 ഓളം ഇന്തൃന്‍ ഹാജിമാര്‍ പങ്കെടുത്തു. ഏഷൃന്‍ പോളിക്‌ളിനിക്ക് പ്രതിനിധി നജീബ് അഹമ്മദ് കൃാമ്പ് ഉദ്ഘാടനം ചെയ്തു.
കൃാമ്പില്‍ 75-ഓളം മെഡിക്കല്‍ പാരാ മെഡിക്കല്‍ ജീവനക്കാര്‍ പങ്കെടുത്തു. ഇ.എന്‍.ടി, ഗൈനക്കോളജി, ഡെന്റല്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ അബൂബക്കര്‍ സിദ്ധീഖ്, നീലംഖാന്‍, സയ്യിദ് അബൂബക്കര്‍, ഖാദര്‍ കാസിം, നഈം, റംഷീദ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.
ഹനീഫ് പൊന്നാനി, നൗഫല്‍ വയനാട്, ബഷീര്‍ ചുങ്കത്തറ, മുജീബ് പൂക്കോട്ടൂര്‍, കുഞ്ഞുമോന്‍ കാക്കിയ, ഗഫൂര്‍ കുണ്ടോട്ടി തുടങ്ങിയ ക്‌ളിക്ക് പ്രതിനിധികളും കെ.എം.സി.സി ഭാരവാഹികളും കൃാമ്പിന് നേതൃത്വം നല്‍കി.






