ഡിഫ സൂപ്പർ കപ്പ് കൂടുതൽ ആവേശത്തിലേക്ക്

♠മുജീബ് കളത്തില്‍
ദമാം: ദമാമിലെ കാൽപന്തുകളി പ്രേമിക്കൾക്ക് ആവേശവും ആരവും സമ്മാനിച്ച് ദമാം ഇന്ത്യൻ ഫുഡ്‌ബോൾ അസോയേഷൻ (ഡിഫ) സംഘടിപ്പിച്ച് വരുന്ന ഡിഫ സൂപ്പർ കപ്പ് സോക്കർ മേള പുരോഗമിക്കുന്നു. കഴിഞ്ഞ വാരാന്ത്യ ദിവസങ്ങളിലായി നടന്ന മുപ്പത്തിരണ്ടു മത്സരങ്ങളുള്ള മേളയിലെ ആദ്യ പന്ത്രണ്ടു മത്സരങ്ങൾ പൂർത്തിയായി . വ്യാഴാഴ്ച രണ്ടു മത്സരങ്ങളും വെള്ളിയാഴ്ച്ച നാലു മത്സരങ്ങളുമാണ് ഇസെഡ് ഫൈവ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്.
വ്യാഴാഴ്ച നടന്ന ആദ്യമത്സരത്തിൽ കാക്വാ ഖാലിദിയ എഫ് സി എതിരില്ലാത്ത ആറു ഗോളുകൾക്ക് സി എസ് സി സ്ടൈക്കേഴ്സിനെ ജയപ്പെടുത്തി. ഖാലിദിയ എഫ് സി യുടെ ഫവാസ് മാൻ ഓഫ് ദ മാച്ചായി. രണ്ടാം മത്സരത്തിൽ കോർണിഷ് സോക്കർ ക്ലബ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജുബൈൽ എഫ് സിയെ പരാജയപ്പെടുത്തി കോർണിഷിന്റെ സന്ദീപ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു വെള്ളിയാഴ്ച്ച നടന്ന ഒന്നാം മത്സരത്തിൽ ഗൾഫ്‌കോ യുനൈറ്റഡ് എഫ് സി രണ്ടിനെതിരെ നാലു ഗോളുകൾക്ക് യങ് സ്റ്റാർ ടോയോട്ടയെ പരാജയപ്പെടുത്തി. യു എഫ് സിയുടെ റിൻഷാദ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരം ഇംകോ അൽ ഖോബാറും യൂത്ത് ക്ലബ് അൽഖോബാറും തമ്മിലായിരുന്നു. ഈ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഇംകോയുടെ ജാക്സൺ മാൻ ഓഫ് ദ മാച്ചായി. മൂന്നാം മത്സരം ബദർ എഫ് സിയും ഡിഫ സീനിയേഴ്സും തമ്മിലായിരുന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഡിഫ സീനിയേഴ്സിന്റെ ഗോൾകീപ്പർ അനസ് കാസർകോഡ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു നാലാം മത്സരത്തിൽ മലബാർ യുനൈറ്റഡ് എഫ് സി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മലബാർ എഫ് സി ജുബൈലിനെ പരാജയപ്പെടുത്തി. മലബാർ യുനൈറ്റഡ് എഫ് സി യുടെ ആബിദ് മാൻ ഓഫ് ദ മാച്ചായി.
ഇൻടോമി സെയിൽസ് മാനേജർ അബ്ദുൾ സലാം വർക്കല, മെൻസ് പാർക്ക് മാനേജർ അഷ്റഫ് ദാനാ, വെൽകം റസ്റ്റോറന്റെ മാനേജർ റഫീഖ്, ജീവകാരുണ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി, പ്രവാസി സാംസ്കാരികവേദി പ്രതിനിധികളായ ഷബീർ ചാത്തമംഗലം അബ്ദുൾ സലാം ജാംജൂം എന്നിവർ ആയിരുന്നു. ഡിഫ ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും സംഘാടനത്തിന് നേത്യത്വം നൽകി. അബ്ദുറഹ്‌മാൻ വാണിയമ്പലം , റിയാസ് എടത്തനാട്ടുകര, ശിഹാബ്, ഷിയാസ് താനൂർ എന്നിവർ കളികൾ നിയന്ത്രിച്ചു.







