ഉണ്ണീന്‍കുട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ച

ജിദ്ദ: അബുദാബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒതുക്കുങ്ങല്‍ സ്വദേശിയും ദീര്‍ഘകാലം ജിദ്ദ ബ്ലൂസ്റ്റാര്‍ ടീമിന്റെ ഗോള്‍ കീപ്പറും പ്രവാസി ഫുട്‌ബോള്‍ രംഗത്തെ അറിയപ്പെടുന്ന കളിക്കാരനുമായിരുന്ന ഉണ്ണീന്‍കുട്ടിയുടെ വിയോഗത്തില്‍ ബ്ലൂസ്റ്റാര്‍ ക്ലബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ശറഫിയ റമദാന്‍ വില്ലയില്‍ സംഘടിപ്പിച്ച ജനാസ നമസ്‌കാരത്തിനും അനുസ്മരണ യോഗത്തിനും ക്ലബ് പ്രസിഡന്റ് അബ്ദുല്‍ കരീം, മാനേജര്‍ ശരീഫ് പരപ്പന്‍, ട്രഷറര്‍ ഫിറോസ് നീലാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. ആദം കബീറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തില്‍ സിഫ് വൈസ് പ്രസിഡന്റ് നാസര്‍ ശാന്തപുരം, ശരീഫ് സാംസങ്, ബാവ പള്ളിശ്ശേരി, മുസ്തഫ ഇരുമ്പുഴി, മുഫീദ് അത്തിമണ്ണില്‍ തുടങ്ങിയവര്‍ ഉണ്ണീന്‍ കുട്ടിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. സദാ സമയവും നിറഞ്ഞ പുഞ്ചിരിയോടും ഏവരോടും നല്ല സൗഹാര്‍ദ്ദത്തോടെയും ഇടപഴകുന്ന മികച്ച വൃക്തിത്വത്തിനുടമയായിരുന്നു വിടപറഞ്ഞുപോയ സുഹൃത്ത് ഉണ്ണീന്‍ കുട്ടിയെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.