പൂക്കോട്ടൂരിലെ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

ജിദ്ദ: ഹജജ് കര്‍മ്മം നിര്‍വഹിക്കുവാൻ  സൗദിയിലെത്തിയ പൂക്കോട്ടൂര്‍ പഞ്ചായത്തു മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ജനറൽ സെക്രട്ടറിയുമായ എന്‍.മുഹമ്മദ് അത്താണിക്കല്‍, സി.മൊയ്ദീന്‍ കുട്ടി മാസ്റ്റര്‍, കെ.അസീസ് മാസ്റ്റര്‍, നിസാര്‍ കുടുക്കന്‍ എന്നിവര്‍ക്ക് പൂക്കോട്ടൂര്‍ പഞ്ചായത് കെ.എം.സി.സി സ്വീകരണം നല്‍കി.

ശറഫിയ്യ  സഫിറോ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത് കെ.എം.സി.സി പ്രസിഡന്റ് റിയാസ് പിലാക്കല്‍ അധൃക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖൃ പ്രഭാഷണം നടത്തി.

ഇസ്മായില്‍ മുണ്ടക്കുളം, മുജീബ് പൂക്കോട്ടൂര്‍, ഗഫൂര്‍ പട്ടിക്കാട്, ഉമ്മര്‍ കോഡൂര്‍, ജാഫര്‍ അത്താണിക്കല്‍, സി.ടി. ശിഹാബ്,  മുസ്തഫ ജന്നാത് എന്നിവരും സംസാരിച്ചു.

മജീദ് പുല്ലാര, ഉമറലി വെള്ളൂര്‍, ലത്തീഫ് പള്ളിമുക്ക്, ഹാരിസ് പൂക്കോട്ടൂര്‍, മുസ്തഫ കുന്നത്തൂരന്‍, റഫീഖ് പള്ളിമുക്ക്, അഹമ്മദ് പറയങ്ങാട്ട്, സകരിയ്യ മുസ്‌ലിയാര്‍ പീടിക, ഷംസു വള്ളുവമ്പ്രം  എന്നിവര്‍ നേതൃത്വം നല്‍കി. അഷ്‌റഫ് പുല്ലാര ഖിറാഅത് നടത്തി. സയ്യിദ് വള്ളുവമ്പ്രം സ്വാഗതവും നൗഫല്‍ വെള്ളൂര്‍ നന്ദിയും പറഞ്ഞു.