അറഫാ ദിനം ഓഗസ്റ്റ് പത്ത് ശനിയാഴ്ച

റിയാദ്: സൗദിയില്‍ ദുല്‍ഹജജ് മാസപ്പിറവി ദൃശൃമായി. ഇന്ന്(വൃാഴം) സന്ധൃക്കാണ് ദുര്‍ഹജജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹജജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്ത് ശനിയാഴ്ചയും ബലിപെരുന്നാള്‍ പതിനൊന്നാം തീയ്യതി ഞായറാഴ്ചയും ആയിരിക്കും.

റിയാദിനടുത്തുള്ള ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി ദര്‍ശിച്ചത്. ഇത് സംബന്ധിച്ച അറിയിച്ച് സൗദി സുപ്രീം കൗണ്‍സില്‍ ആണ് അറിയിച്ചത്.