16 വര്‍ഷം വേതനം കൊടുക്കാതെ പീഡിപ്പിക്കപ്പെട്ട വീട്ടുവേലക്കാരിക്ക് ഒടുവില്‍ നീതി ലഭിച്ചു.

അല്‍ഖോബാര്‍: സൗദിയിലെ അല്‍ഖോബാറില്‍ വീട്ടുജോലിക്കാരിയായ ഇന്തേൃാനേൃഷന്‍ സ്വദേശിനിക്ക് ഒടുവില്‍ നീതി ലഭിച്ചു. അല്‍ഖോബാറിലെ തൊഴില്‍ മന്ത്രാലയം ഇടപെട്ടാണ് പ്രശ്‌നം പരിഹാരമായത്. 16 വര്‍ഷക്കാലം വേതനം കൊടുക്കാതെയും നാട്ടിലേക്ക് പോകുവാന്‍ അനുവദിക്കാതെയും വീട്ടുതടങ്കലില്‍ വെച്ച് ജോലിയെടുപ്പിക്കുകയായിരുന്നു ഇവിടുത്തെ ഒരു സ്വദേശി കുടുംബം.

വിഷയത്തില്‍ ഇന്തോനേഷൃന്‍ എംബസി ഇടപെട്ടതോടെയാണ് പരിഹാരങ്ങള്‍ക്കുള്ള പരിത്താരം കണ്ടത്. തൊഴില്‍ മന്ത്രാലയം വീട്ടുകാരനോട് 16 വര്‍ഷത്തെ ശമ്പളവും യാത്രാ ടിക്കറ്റും കൂടാതെ ഈ വിഷയത്തില്‍ വന്നിട്ടുള്ള പിഴയും അടക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

അതുപ്രകാരം 16 വര്‍ഷത്തെ ശമ്പളമായ 1,38,000 റിയാലിന്റെ ചെക്ക് വീട്ടുജോലിക്കാരിക്ക് കൊടുക്കുവാന്‍ ഇന്തോനേൃഷൃന്‍ എംബസിക്ക് കൈമാറുകയും വീട്ടുജോലിക്കാരിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ചുകൊടുക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരസ്പര സമ്മതത്തോടെയും സ്‌നേഹത്തോടെയുമാണ് പരിഹരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അല്‍ഖോബാര്‍ ബ്രാഞ്ച് മാനേജര്‍ മന്‍സൂര്‍ ആല്‍ ബിന്‍ അലി വൃക്തമാക്കി.