ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഹജജ് വളണ്ടിയര്‍ സംഗമവും യാത്രയപ്പും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഹജജ് വളണ്ടിയര്‍ സംഗമം ജിദ്ദ കെഎംസിസി ഹജജ് വെല്‍ഫയര്‍ ചെയര്‍മാന്‍ ശിഹാബ് താമരക്കുളം ഉത്ഘാടനം ചെയ്തു. ഗഫൂര്‍ ചേലേമ്പ്ര അധൃക്ഷത വഹിച്ചു. മുസ്തഫ ഹുദവി മുഖൃ പ്രഭാഷണം നടത്തി. ജിദ്ദ കെഎംസിസി സെക്രട്ടറി സി.സി.കരീം, കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉനൈസ് തിരൂര്‍, നാസര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സാജിദ് മൂന്നിയൂര്‍ സ്വാഗതവും ഉസ്മാന്‍ പുകയൂര്‍ നന്ദിയും പറഞ്ഞു

28 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന പെരുവള്ളൂര്‍ കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ അബ്ദുവിന് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ യാക്രയപ്പ് നല്‍കി. ചെമ്പന്‍ അബ്ദുവിനുള്ള ഉപഹാരം പ്രമുഖ പണ്ഡിതന്‍ അബ്ദു സമദ് പൂകോട്ടൂര്‍ സമ്മാനിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ സി.സി കരീം, ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഗഫൂര്‍ പട്ടിക്കാട്, ഹബീബ് കല്ലന്‍, ജലാല്‍ തേഞ്ഞിപ്പലം, മണ്ഡലം – പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റികളെ പ്രതിനിധീകരിച്ച് നൗഫല്‍ ഉള്ളാടന്‍, ജംഷീര്‍ മൂന്നിയൂര്‍, നൗഹീദ്, ഷമീം കൊടക്കാട്, ടി.കെ കുഞ്ഞി മുഹമ്മദ്, അഷ്‌റഫ് നല്ലേടത്തു, അലി കരിപ്പൂര്‍, മമ്മദ് കാടപ്പടി എന്നിവര്‍ സംസാരിച്ചു.

എം.എ കോയ മൂന്നിയൂര്‍ യാത്രയപ്പ് ചടങ്ങില്‍ അധൃക്ഷത വഹിച്ചു. മജീദ് കള്ളിയില്‍ സ്വാഗതവും നസീം കാടപ്പടി നന്ദിയും പറഞ്ഞു.