ജെ.ഡി.സി.സി ഹജജ് പഠന ക്ലാസ് നാളെ

ജിദ്ദ: ശറഫിയ്യ അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖൃത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മത്തിന് തയ്യാറെടുക്കുന്ന ഹാജിമാര്‍ക്ക് വേണ്ടിയുള്ള പഠന ക്ലാസ് നാളെ (02-08-2019 വെള്ളി) വൈകുന്നേരം 7:30 ന് ശറഫിയ്യ സൗദി ബ്രിട്ടീഷ് ബാങ്കിന് സമീപമുള്ള അനസ് ബിന്‍ മാലിക് സെന്ററില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ ഫദ്‌ലുല്‍ ഹഖ് ഉമരി ക്ലാസെടുക്കും. ക്‌ളാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും. ജിദ്ദയില്‍ നിന്നും ഈ വര്‍ഷം ഹജജിന് തയ്യാറെടുക്കുന്ന മുഴുവന്‍ മലയാളികള്‍ക്കും ഇത് പ്രയോചനപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0509299816/ 0507564495 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.