ജിദ്ദ കെ.എം.സി.സി ഹജജ് വളണ്ടിയര്‍ മഹാസംഗമം ആഗസ്ത് 2 വെള്ളിയാഴ്ച

1500 സന്നദ്ധ സേവകര്‍ അണിനിരക്കുന്ന പരേഡ് നടത്തും.
-ജാഫറലി പാലക്കോട്-
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജജ് സേവനത്തിന് പോവുന്ന വളണ്ടിയര്‍മാരുടെ അവസാനവട്ട പരിശീലന കൃാമ്പും വളണ്ടിയര്‍ മഹാസംഗമവും ആഗസ്റ്റ് 2 വെള്ളിയാഴ്ച 3 മണിക്ക് കിലോ രണ്ടിലെ താജ് സലാത്തീന്‍ (മദ്ഹല കിലോ-2 ഓഡിറ്റോറിയം) കോമ്പൗണ്ടില്‍ നടക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1500 വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച്പാസ്റ്റും വളണ്ടിയര്‍ പരേഡും കൃാമ്പിന്റെ പ്രതേൃകതയാവും. കേരളത്തിലെ പ്രമുഖ പ്രഭാഷകനും ട്രൈനറുമായ സുലൈമാന്‍ മേല്‍പത്തൂരാണ് ട്രൈനിംഗ് കൃാമ്പിന് നേതൃത്വം നല്‍കുക. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൗദി കെ.എം.സി.സി നേതാക്കള്‍, സൗദി ഹജജ് സെല്‍ ഭാരവാഹികള്‍, ജിദ്ദയിലെ പൗര പ്രമുഖര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കും.
കെ.എം.സി.സി ജില്ല, ഏരിയ മണ്ഡലം കമ്മിറ്റികളില്‍നിന്നും ഹജജ് സേവനത്തിന് റജിസ്റ്റര്‍ ചെയ്ത 1300 വളണ്ടിയര്‍മാരും ഉത്തര്‍പ്രദേശ്, മധൃപ്രദേശ്, ആന്ത്രാപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഗന്‍ഡ്, ബീഹാര്‍ ആസാം, ഗുജറാത്ത്, ഹരിയാന, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 200 പേര്‍ ഉള്‍പെടെയാണ് 1500 വളണ്ടിയര്‍മാര്‍ ജിദ്ദ കെ.എം.സി.സിയുടെ കീഴില്‍ ഹജജ് വളണ്ടിയര്‍ സേവനത്തിന് തയ്യാറായിട്ടുള്ളത്.
30 വളണ്ടിയര്‍മാരുടെ 45 ഗ്രൂപ്പുകളായി തരം തിരിച്ചിരിച്ചാണ് സേവനത്തിനുണ്ടാവുക. 45 ഗ്രൂപ്പുകള്‍ക്കും ഒരു കൃാപ്റ്റനും കോഡിനേറ്ററും വൈസ് കൃാപ്റ്റനുമുണ്ടാവും. 135 അംഗ കൃാപ്റ്റന്‍ കോഡിനേറ്റര്‍ ടീമിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് മുകളില്‍ 9 കൃാപ്റ്റന്‍മാരും 9 കോഡിനേറ്റര്‍മാരും വേറെയുമുണ്ടാകും. ജനറല്‍ കൃാപ്റ്റന്‍ ശിഹാബ് താമരക്കുളം ചീഫ് കോഡിനേറ്റര്‍ ചെമ്പന്‍ മുസ്തഫ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. സഊദി കെ.എം.സി.സി ഹജജ്‌സെല്‍ ജനറല്‍ കൃാപറ്റന്റെയും 5 അംഗ നാഷണല്‍ കൃാപ്റ്റന്‍മാരുടെയും പാനല്‍ നിര്‍ദേശിക്കുന്ന മേഖലകളിലേക്കായിരിക്കും വളണ്ടിയര്‍മാര്‍ സേവന നിരതരാവുക. സൗദി കെ.എം.സി.സി ഭാരവാഹികളും നാഷണല്‍ ഹജജ്‌സെല്‍ ഭാരവാഹികളും അസീസിയ്യയിലെ കെ.എം.സി.സി ഹജജ്‌സെല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.
ഒരു ലക്ഷത്തിലധികം ഇന്തൃന്‍ ഹാജിമാര്‍ക്ക് കെ.എം.സി.സി മിനയില്‍ കഞ്ഞി വെച്ചു വിതരണം ചെയ്യും. മുതവ്വഫുകളുമായി സഹകരിച്ചാണ് കഞ്ഞിയും അച്ചാറും വിതരണം ചെയ്യുക. ഇന്തൃന്‍ ഹാജിമാര്‍ക്ക് ഏറ്റവും വലിയ ആശ്വാസം പകരുന്ന കെ.എം.സി.സിയുടെ ഹജജ് സേവനത്തിന് ഹാജിമാരില്‍നിന്നും സൗദി-ഇന്തൃന്‍ അധികൃതരില്‍ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. മറ്റു രാജൃക്കാരായ തീര്‍ത്ഥാടകരും മലയാളികളുടെ പ്രിയ പാനീയമായ കെ.എം.സി.സി വിതരണം ചെയ്യുന്ന കഞ്ഞിക്ക് വലിയ താല്പരൃം പ്രകടിപ്പിക്കാറുണ്ട്. മക്കയിലെത്തിയ ഹാജിമാര്‍ക്ക് മക്ക കെ.എം.സി.സിയും മദീനയിലെത്തിയ ഹാജിമാര്‍ക്ക് മദീന കെ.എം.സി.സിയും ഇതിനകം തന്നെ കഞ്ഞി വിതരണം ചെയ്തു വരുന്നുണ്ട്.
മദീനയിലറങ്ങിയ ഹാജിമാര്‍ക്ക് മദീന കെ.എം.സി.സി വന്‍ വരവേല്‍പ്പും സേവനവുമാണ് ചെയ്തത്. മദീനയില്‍ ഇരുഹറമുകളുടെയും ചുമതലയുള്ള ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് ഹജജ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് കെ.എം.സി.സി. നേതാക്കളെയും പങ്കെടുപ്പിച്ചിരുന്നു എന്നത് കെ.എം.സി.സി. ഹജജ് വളണ്ടിയര്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കരുതുന്നുവെന്ന് ജിദ്ദ കെ.എം.സി.സി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിദ്ദ കെ.എം.സി.സിയുടെ വിമാനത്താവള സേവന സംഘം ഹജജ് ടെര്‍മിനലില്‍ രാപകലില്ലാതെ ഹാജിമാര്‍ക്ക് സേവനം തുടരുന്നുണ്ട്. ഹജജ് കര്‍മ്മം കഴിഞ്ഞ് അവസാനത്തെ ഹാജി തിരിച്ചു നാട്ടിലേക്ക് പോകും വരെ എല്ലാ വര്‍ഷങ്ങളിലെയുംപോലെ ഇത്തവണയും കെ.എം.സി.സിയുടെ വിമാനത്താവള സേവനം തുടരും.
മക്ക കെ.എം.സി.സി ചരിത്രത്തിലെ തുലൃതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഹറമില്‍നിന്നും വഴിതെറ്റുന്ന ഹാജിമാരെ അവരുടെ പാര്‍പ്പിടങ്ങളില്‍ എത്തിച്ചും അസീസിയ്യയിലേക്ക് ബസുകളില്‍ കയറ്റിയും അവശരായ ഹാജിമാരെ ത്വവാഫിനും സഅ്‌യിനും സഹായിച്ചും കഞ്ഞിയും വെള്ളവും ചെരിപ്പും നല്‍കിയും ദിനേന കെഎംസിസി വളണ്ടിയര്‍മാര്‍ വിവിധ സംഘങ്ങളായി ഹറമില്‍ സജീവമാണ്. ജിദ്ദയിലെ ഫ്രൈഡേ ബാച്ച് വാരാന്തൃങ്ങളില്‍ അവരോടൊപ്പം ചേരുന്നുണ്ട്. ഹറം ഇമാമിന്റെയും ഇന്തൃന്‍ അംബാസിഡറുടെയും പ്രശംസ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജജം പകരുന്നതാണ്.
എല്ലാവിധ ആധുനിക സജജീകരണവുമായാണ് കെ.എം.സി.സി സംഘം ഹജജ് വേളയില്‍ മിനയിലെത്തുക. അറഫയിലും മുസ്ദലിഫയിലും മഷാഇര്‍ റെയില്‍വേ സ്‌റ്റേഷനിലും പ്രതേൃക സംഘത്തെ നിയോഗിക്കും. മിനയിലെ സേവനത്തിനാണ് ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാരെ വിനൃസിക്കുക. ഇതില്‍ തന്നെ കൂടുതല്‍ സേവകരുടെയും ജോലി വഴിതെറ്റുന്ന ഹാജിമാരെ ലക്ഷൃസ്ഥാനങ്ങളില്‍ എത്തിക്കലാവും. ഇതിനായുള്ള സംഘത്തിന് പ്രതേൃകം തയ്യാറാക്കിയ മാപ്പുകളും മറ്റ് ആധുനിക സംവിധാനങ്ങളുമുണ്ടാവും. നടക്കാല്‍ പ്രയാസമനുഭവിക്കുന്ന ഹാജിമാരെ സഹായിക്കാന്‍ 300 വീല്‍ ചെയറുകളുമായി വീല്‍ചെയര്‍ വിംങ്ങ് രംഗത്തുണ്ടാവും. ഏറ്റവും പുതിയ സാമഗ്രികള്‍ ഉള്‍കൊള്ളുന്ന രണ്ട് ആധുനിക ആംബുലെന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സേവനത്തിലുണ്ടാകും. ആവശൃമായ കേന്ദ്രങ്ങളിലൊക്കെ ഹാജിമാര്‍ക്ക് കുടിവെള്ളവും ചെരിപ്പുകളും വിതരണം ചെയ്യും. ഹജജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതിന് ശേഷവും കെ.എം.സി.സി സേവനം തുടരും.
ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി ഹജജ് വളണ്ടിയര്‍ സേവനത്തിനുള്ള ഒരുക്കത്തിലാണ്. 17 വിഭാഗങ്ങളിലായി 150 അംഗ ഹജജ്‌സെല്‍ ഉപസമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.
ജിദ്ദയിലെ പൊതുകൂട്ടായ്മയായ ഹജജ് വെല്‍ഫയര്‍ ഫോറത്തിലും കെ.എം.സി.സി വളണ്ടിയര്‍മാരെ സേവനത്തിനയക്കുന്നുണ്ട്. വെല്‍ഫയര്‍ ഫോറത്തിന്റെ ചെയര്‍മാന്‍ കെ.എം.സി.സി നേതാവാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. ഈ വര്‍ഷം ജിദ്ദ കെ.എം.സി.സിയുടെ 1500 വളണ്ടിയര്‍മാരില്‍ 600 പേര്‍ പുതുമുഖങ്ങളാണ്. മികച്ച പരിശീലനമാണ് സേവകര്‍ക്ക് നല്‍കുന്നത്. ജില്ലാതലത്തിലും മണ്ഡലം തലങ്ങളിലുമുള്ള പരിശീലനം നേരത്തെ പൂര്‍ത്തിയാക്കി. പുതിയ വളണ്ടിയര്‍മാര്‍ക്കായി കഴിഞ്ഞ ആഴ്ച പ്രതേൃകം ട്രൈനിംഗ് നടത്തി അവസാനവട്ട പരിശീലനത്തോടെ കെഎംസിസി വളണ്ടിയര്‍മാര്‍ ഏറ്റവും മികച്ച കേഡര്‍ സ്വഭാവമുള്ള സേവന ബറ്റാലിയനായിരിക്കുമെന്ന് ജിദ്ദ കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.എം.സി.സി നേതാക്കളായ അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്തഫ, സി.കെ റസാഖ് മാസ്റ്റര്‍, ഇസ്മയില്‍ മുണ്ടകുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച് ഹജജ് സേവന കാരൃങ്ങള്‍ വിശദീകരിച്ചു.






