എം.ഐ തങ്ങള്‍ പുതുതലമുറക്ക് ധാര്‍മിക ചിന്തകള്‍ നല്‍കിയ നേതാവ്: ശറഫിയ സിറ്റി കെ.എം.സി.സി അനുസ്മരണ യോഗം.

-ജാഫറലി പാലക്കോട്-

ജിദ്ദ: നൃൂനപക്ഷ രാഷ്ട്രീയത്തിന് ഭൗതിക അടിത്തറ നല്‍കിയ ധാര്‍മിക ചിന്തകനായിരുന്നു എം.ഐ തങ്ങളെന്ന് ശറഫിയ സിറ്റി കെഎംസിസി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഇന്തൃന്‍ ജനാധിപതൃം ഗുരുതരമായ ഫാസിസ്റ്റ് ശക്തികള്‍ക്ക് വിധേയമാകുന്ന പുതിയ രാഷ്ട്രീയ സാഹചരൃത്തില്‍ താത്വികവും ചിന്താപരമായും ഒരു ജനപദത്തെ സംഘശക്തിയിലൂടെ ഉറപ്പിച്ചുനിര്‍ത്തി മുന്നോട്ടു നയിക്കാന്‍ കരുത്തു നല്‍കിയ ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എം.ഐ തങ്ങളുടെ വിയോഗം ഇന്തൃന്‍ മുസ്‌ലിംകള്‍ക്ക് നികത്താനാവാത്ത വിടവാണുണ്ടാക്കിയിരിക്കുന്നത്. മത തീവ്രവാദം ശക്തിപ്പെട്ട തൊണ്ണൂറുകളില്‍ അതിന് ഇസ്‌ലാമിക മാനമില്ലെന്നും നിഷേദാത്മക രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണെന്നും സമുദായം നേടിയ നവോത്ഥാന മുന്നേറ്റങ്ങള്‍ പിന്നോട്ട് നയിക്കുന്നതാണെന്നും സമൂഹത്തെ തന്റെ പ്രഭാഷണങ്ങളിലുടേയും ലേഖനങ്ങളിലുടെയും പുസ്തകങ്ങളിലൂടെയും സമര്‍ഥിക്കുന്നതില്‍ എം.ഐ തങ്ങള്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തതാണ്.

എഴുത്തുകാരന്‍ പ്രഭാഷകന്‍ ഗ്രന്ഥകര്‍ത്താവ് വിവര്‍ത്തകന്‍ എന്നീ വിവിധ മേഖലകളില്‍ കേരളത്തിലെ സാംസ്‌കാരിക പ്രതലത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ തങ്ങളുടെ രാഷ്ട്രീയ ബൗദ്ധിക മണ്ഡലത്തിലെ സംഭാവനകള്‍ വരും തലമുറക്ക് പ്രചോദനമാകുന്നതാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.

നാസര്‍ വെളിയങ്കോട് അനുസ്മരണ പ്രഭാക്ഷണം നടത്തുന്നു.

ശറഫിയ സിറ്റി കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളത്തില്‍ റസാഖ് അണക്കായി അധൃക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു. നാസര്‍ വെളിയങ്കോട് അനുസ്മരണ പ്രഭാക്ഷണം നടത്തി. ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ ഒളവട്ടൂര്‍, നാസര്‍ മച്ചിങ്ങല്‍, സി.സി കരീം, ഷൗക്കത് ഒഴുകൂര്‍, നാലകത്ത് കുഞ്ഞാപ്പ, നൗഷാദ് വാഴയൂര്‍ എന്നിവരും സംസാരിച്ചു.

റഷീദ് വാഴക്കാട്, ശാഹുല്‍ വണ്ടൂര്‍, മുഹമ്മദ് അലി കോങ്ങാട്, ബഷീര്‍ ഫാറൂഖ്, മജീദ് കള്ളിയില്‍, അയൂബ് സീമാടന്‍, ഹനീഫ പാണ്ടികശാല, സി.സി റസാഖ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ലത്തീഫ് പൊന്നാട് സ്വാഗതവും ശിഹാബ് സി.ടി നന്ദിയും പറഞ്ഞു.