പുന്നപ്ര കളതട്ടിനു കിഴക്കുവശം സ്വദേശി ഒബ്ഹൂറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ജിദ്ദ: പുന്നപ്ര കളതട്ടിന് കിഴക്കുവശം സ്വദേശി കുഞ്ഞുമോന്‍ ഷംസുദ്ദീന്‍(45) ജിദ്ദയിലെ ഒബ്ഹൂറില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടു ഡ്രൈവര്‍ ജോലിയിലായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയില്‍ 12 മണിയോടെ ജോലി കഴിഞ്ഞു അടുത്തുള്ള പലചരക്ക് കടയില്‍നിന്നും സുഹൃത്തുമായി സംസാരിച്ചശേഷം താമസ സ്ഥലത്ത് ഉറങ്ങാന്‍ പോയതായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷവും ഉണരാത്തതിനെ തുടര്‍ന്ന് തൊഴിലുടമയും സുഹൃത്തുക്കളും കൂടി പോലീസില്‍ വിവരം അറിയിക്കുകയും പോലീസും ഫയര്‍ഫോഴ്‌സും വന്ന് റൂം തുറന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഒബ്ഹൂറില്‍ കിംങ് അബ്ദുള്ള ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ‘സവ ജിദ്ദ’ ചെയര്‍മാന്‍ രാജയുടെ നേതൃത്വത്തില്‍ മൃതദേഹം ജിദ്ദയില്‍തന്നെ മറവു ചെയ്യുന്നതിനു നടപടിക്രമങ്ങള്‍ക്ക് ശ്രമിച്ചുവരുന്നു.

ഭാരൃ: സൂരി കുഞ്ഞുമോന്‍, മക്കള്‍: മിസ്‌രിയ, മിഥിലാജ്(15), മിഖ്ദാദ്(9), മരുമകന്‍: റഹീം.