ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണം

റിയാദ്: ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും സൗദി സുപ്രീം ജുഡീഷൃറി കൗണ്‍സില്‍ അറിയിച്ചു.

ദുല്‍ഖഅദ് 29 വൃാഴം(01-08-2019) സൂരൃാസ്തമയത്തോടെയാണ് മാസപ്പിറവി തിരീക്ഷിക്കേണ്ടത്. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാം.

മാസപ്പിറവി ദൃശൃമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ വിവരമറിയിക്കണം.