പതിനൊന്ന് ലക്ഷത്തിലധികം ഹജജ് തീര്‍ത്ഥാടകര്‍ പുണൃഭൂമിയിലെത്തി

ജിദ്ദ: സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് വിഭാഗം ഇന്ന്(30-07-2019) നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി 11,68,203 വിദേശ ഹജജ് തീര്‍ത്ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതിനകം പുണൃഭൂമിയിലെത്തിയിട്ടുണ്ടെന്ന് സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍നിന്നുള്ള വിവരമനുസരിച്ച് വിമാനം വഴി 10,95,584 തീര്‍ത്ഥാടകര്‍ പുണൃഭൂമിയില്‍ എത്തിയെങ്കില്‍ റോഡ് മാര്‍ഗം 60,886 തീര്‍ത്ഥാടകരും കപ്പല്‍ മാര്‍ഗം 11,733 തീര്‍ത്ഥാടകരും സൗദിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തേക്കാള്‍ 1,10,327 തീര്‍ത്ഥാടകര്‍ അതായത് 10 ശതമാനം തീര്‍ത്ഥാടകര്‍ കൂടുതലാണ് ഈ സീസണില്‍ സൗദിയില്‍ ഇതുവരെ എത്തിയവരുടെ എണ്ണം.
അതേസമയം ഇന്നലെ അധികൃതര്‍ പുറത്തുവിട്ട കണക്കുപ്രകാരം പുണൃഭൂമിയിലെത്തിയ ഹജജ് തീര്‍ത്ഥാടകരില്‍ 1,32,126 തീര്‍ത്ഥാടകരാണ് മക്ക റൂട്ട് ഇതീഷേൃറ്റിവ് പദ്ദതി വഴി സൗദിയിലെത്തിയിട്ടുള്ളത്. ദുല്‍ഖഅദ് 1 മുതല്‍ 25 വരെ 329 വിമാനങ്ങളിലാണ് മക്ക റൂട്ട് പദ്ദതി വഴിയുള്ള തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയത്. ഇവരില്‍ 81,583 പേര്‍ ജിദ്ദ വിമാനത്താവളം വഴിയും 50,354 പേര്‍ മദീന വിമാനത്താവളം വഴിയുമാണ് എത്തിയത്. ഹജജ് തീര്‍ത്ഥാടകരുടെ വിമാനത്താവള യാത്രാ നടപടിക്രമങ്ങള്‍ അവര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍നിന്നുതന്നെ പൂര്‍ത്തീകരിക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് ഇതീഷേൃറ്റിവ് പദ്ധതി. ഈ പര്‍ദ്ധതി വഴി ഹാജിമാര്‍ക്ക് മറ്റ് പടപടിക്രമങ്ങള്‍ കൂടാതെ ജിദ്ദ, മദീന വിമാനത്താവളത്തില്‍നിന്നും എളുപ്പത്തില്‍ പൂറത്തിറങ്ങാനാകും.
കഴിഞ്ഞ ദിവസം വരെ മദീനയില്‍ എത്തിയിലെത്തിയത് 6,63,162 തീര്‍ത്ഥാടകരാണ്. മറ്റുള്ള തീര്‍ത്ഥാടകരെല്ലാം മക്കയിലാണുള്ളത്.