ജിദ്ദ മലപ്പൂറം സൗഹൃദവേദി നാട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്‌ധേയമായി

മലപ്പുറം: ജിദ്ദയിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ കുടുംബ സംഗമവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

കമാല്‍ കളപ്പാടന്‍ അധൃക്ഷത വഹിച്ചു. ഇത്തരം കൂട്ടായ്മകളൊക്കെ പരസ്പരം ഇടപഴകാനും മനസ്സിലാക്കാനും സൗഹൃദം പങ്കുവെക്കാനും ഏറെ സഹായകമാകുമെന്നും പ്രവാസി സംഘടനകള്‍ മാത്രമാണ് ഇത്തരം സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തുന്നതെന്നും പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

അലന അനീഷ്, ഉമൈയ ഫൈഹ, ഹിബ ഉപ്പൂടന്‍ എന്നീ പ്രതിഭകള്‍ക്ക് പി ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി. സര്‍ട്ടിഫിക്കറ്റ് വിതരണം മുംതാസ് ബഷീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു.

കുട്ടികള്‍ പഠനത്തില്‍ വൈമുഖൃം കാണിക്കുന്നത് എന്തുകൊണ്ടാണെന്നും അത് മാറ്റിയെടുക്കാന്‍ എന്ത് ചെയ്യണമെന്നും മോട്ടീവേഷന്‍ ക്ലാസ്സെടുത്ത ഷാനവാസ് തലാപ്പില്‍ വിശദീകരിച്ചു.

ബഷീര്‍ അഹമ്മദ്, മുസാഫര്‍ അഹമ്മദ് പാണക്കാട്, റുബീന അനീഷ്, ഹഫ്‌സത്ത് മുസാഫിര്‍, നൂറുന്നീസ ബാവ, നിസാര്‍ മച്ചിങ്ങല്‍ എന്നിവരും സംസാരിച്ചു

വി.പി ഷഹീന്‍ ബാബു, അജ്മല്‍ കലയത്ത്, ഹാരിസ് അഹമ്മദ് കൊന്നോല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സലീം സൂപ്പര്‍ സ്വാഗതവും റിയാസ് മഞ്ഞക്കണ്ടന്‍ നന്ദിയും പറഞ്ഞു.