ബഖാലകളില്‍ ബിനാമി ഇടപാടുകള്‍ തടയുവാന്‍ പുതിയ നിബന്ധനകള്‍

ജിദ്ദ: ബഖാലകളിലെയും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും മറ്റു ഭക്ഷൃ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളിലെയും ബിനാമി ഇടപാടുകള്‍ തടയുന്നതിന് നിലവിലെ മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി നടത്തുവാന്‍ ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയ സമിതി നീക്കങ്ങള്‍ നടത്തുന്നതായി സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വൃക്തമാക്കി.

വാണിജൃ തട്ടിപ്പിലൂടെ വിദേശികള്‍ ഒന്നാകെ കൈവശം വെച്ചിട്ടുള്ള ഇത്തരം മേഖലകളിലേക്ക് സ്വദേശികളെ കടന്നുചെല്ലുവാന്‍ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ സ്വകാരൃ മേഖലകളില്‍ നിന്നും ധനസഹായം കണ്ടെത്തുമെന്നും സല്‍മാന്‍ അല്‍ ഹിജാര്‍ പറഞ്ഞു.

കോര്‍പറേറ്റിവ് ഡെവലപ്‌മെന്റ് ബാങ്കുകളുമായി സഹകരിച്ച് ചെറുകിട, മൈക്രോ റീട്ടെയില്‍ പ്രോജക്ടുകള്‍ക്ക് ധനസഹായ പദ്ധതികള്‍ കണ്ടെത്തുന്നതിന് ഈ പ്രോഗ്രാം ആഗ്രഹിക്കുന്നുവെന്ന് കിഴക്കന്‍ മേഘല ചേംബറില്‍ ഇന്നലെ നടന്ന ബിനാമി ഇടപാടുകളെ ചെറുക്കുന്നതിനുള്ള ദേശീയ പരിപാടിയിലെ യോഗത്തില്‍ അല്‍-ഹിജാര്‍ പറഞ്ഞു.

അതോടൊപ്പം വാണിജൃ, നിക്ഷേപ മന്ത്രാലയത്തിന്റെയും സൗദി മോണിറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ ഇലക്‌ട്രോണിക് ബില്ലുകള്‍ നല്‍കാനും ഷോപ്പുകളില്‍ ബില്ലിംഗിനായി ആധുനിക ടെക്‌നോളജി സംവിധാനിക്കുവാനും ആവശൃപ്പെടും. കൂടാതെ എല്ലാ ബഖാലകളിലും (പലചരക്കു കടകളില്‍) മറ്റു സമാന ഷോപ്പുകളിലും ഇലക്രേ്ടാണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുകയും ചെയ്യും.

ചെറുകിട കച്ചവട മേഖലകളിലെ സുതാരൃത വര്‍ദ്ധിപ്പിക്കുന്നതിനും കൃതൃത നിരീക്ഷിക്കുന്നതിനും വാണിജൃ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് ആധുനിക ആപ്‌ളിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ആവശൃപ്പെടും.

ഇത്തരം രംഗത്തുള്ള അമിതമായ ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ കരട് രേഖ തയ്യാറായതായും താമസിയാതെ തന്നെ ശൂറാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും നിരവധി സാമൂഹൃ സാമ്പത്തിക, നിക്ഷേപ, ധനകാരൃ മേഖലകളിലുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതിന്റെ പിന്നിലുണ്ടെന്നും സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വൃക്തമാക്കി.