ഹജജ് വോളണ്ടിയര്‍ സേവനത്തിനുപോകുന്നവര്‍ക്കുള്ള സമഗ്ര പഠനവും സേവന പരിശീലനവും നല്‍കി

ജിദ്ദ: ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറത്തിനു കീഴില്‍ വോളണ്ടിയര്‍ സേവനത്തന്നിനു പോകുന്ന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീപനം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടക്കുകയുണ്ടായി.
പുതുമയുള്ള പരിശീലന പരിപാടിയുടെ ഭാഗമായി 7 മിനുട്ടിനുള്ളില്‍ ‘നാര്’ കൊണ്ട് എങ്ങിനെ ഒരു സ്‌ട്രെച്ചര്‍ ഉണ്ടാക്കാമെന്നും, വളന്റിയര്‍മാര്‍ എങ്ങിനെ അച്ചടക്കം, അനുസരണ, കൃതൃനിഷ്ഠ, ഐകൃം, പരസ്പര സഹകരണം, കാരൃക്ഷമമായ ദൗതൃ നിര്‍വ്വഹണം, പെട്ടെന്ന് ഒഴിപ്പിക്കല്‍ എന്നിവ അടക്കം വിവിധ കാരൃങ്ങളിലുള്ള പരിശീലനം നേടുകയുണ്ടായി. ഹജജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന പുണൃ സ്ഥലങ്ങളുടെ മാപ്പ് റീഡിങ് റഹീം ഒതുക്കുങ്ങല്‍ പരിചയപ്പെടുത്തി.
വോളണ്ടിയര്‍മാരുടെ കര്‍ത്തവൃ നിര്‍വ്വഹണ രീതികളും ചുമതലാബോധവും അരക്കിട്ടുറപ്പിക്കാന്‍ സിജിയുടെ സഹകരണത്തോടെ പരിശീലനക്കളരിയും സംഘടിപ്പിച്ചു. സിജി പരിശീലകരായ കെ.ടി അബൂബക്കര്‍, അമീര്‍ റഷീദ്, മുഹമ്മദ് താലിഷ്, അബ്ദുല്‍ റഷീദ്, അബ്ദുല്‍ കരീം, അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
ഉത്തരേന്തൃക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം വളണ്ടിയര്‍മാര്‍ പരിശീലന കൃാമ്പില്‍ പങ്കെടുത്തു. ഹജജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധൃക്ഷത വഹിച്ചു. മാധൃമ പ്രവര്‍ത്തകന്‍ ഷംസുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവികതയും ആത്മീയതയും ഒന്നിക്കുന്ന ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തുന്ന ഹജജാജിമാര്‍ക്ക് സഹായിക്കാന്‍ ലഭൃമാവുന്ന അവസരം ഐകൃത്തിന്റെയും സ്‌നേഹത്തിന്റെയും ഇഴകള്‍ കോര്‍ത്തിണക്കാന്‍ ലക്ഷൃം വെച്ചുള്ളതായിരിക്കണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഷംസുദ്ധീന്‍ പറഞ്ഞു.
സൈനുല്‍ ആബിദ്, മീഡിയ കോ-ഒഡിനേറ്റര്‍ കെ.സി. ഗഫൂര്‍, എക്‌സികൃൂട്ടീവുകളായ വേങ്ങര നാസര്‍, ഓഡിറ്റര്‍ അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍, അഷ്‌റഫ് വടക്കേക്കാട്, തന്‍വീര്‍ ഹുസ്സൈന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോറം വൈസ് പ്രസിഡണ്ട് മജീദ് നഹ, അബ്ദുല്‍ അസീസ് പറപ്പൂര്‍, ട്രഷറര്‍ ബഷീര്‍ മമ്പാട്, വോളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍ എ.കെ സെയ്തലവി, ജനറല്‍ കൃാപ്റ്റന്‍ ഷംസുദ്ധീന്‍ പയേത്ത്, രക്ഷാധികാരി അബ്ദുല്‍ റഹീം, ജോയിന്റ് കണ്‍വീനര്‍ ഷാഫി മജീദ്, കൃാമ്പ് ഡയറക്ടര്‍ മുജീബ് തൃത്താല, തന്‍വീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഫോറം ജനറല്‍ കണ്‍വീനര്‍ മാമദു പൊന്നാനി സ്വാഗതവും ഓഫീസ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൊടശ്ശേരി നന്ദിയും രേഖപ്പെടുത്തി.






