ജിസാനില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം: സഖൃ സേന തകര്‍ത്തു.

ജിസാന്‍: ഇന്ന്(വെള്ളി) രാവിലെ സൗദിയുടെ വടക്കന്‍ അതിര്‍ത്തിയായ ജിസാനുനേരെ ഹൂത്തി വിമതരുടെ ഡോണ്‍ ആക്രമണം ഉണ്ടായി. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ആക്രമണത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃ സേന തകര്‍ത്തതായി സഖൃ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചതായി സൗദിയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
വൃാഴാഴ്ച സൗദിയുടെ തെക്കുഭാഗത്തുള്ള ഖമീസ്മുഷൈത്തിനുനേരെ ഹൂത്തി വിമതരുടെ റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. ഇതും സൗദിയുടെ നേതൃത്വത്തിലുള്ള സഖൃ സേന തകര്‍ത്തിരുന്നു. രണ്ട് ആക്രമണവും ജനവാ കേന്ദ്രങ്ങളെ ലക്ഷൃമിട്ടായിരുന്നു ഹൂത്തികള്‍ നടത്തിയത്. ജനങ്ങളേയും ജനവാസ കേന്ദ്രങ്ങളേയും ലക്ഷൃമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കും വിധമുള്ള ഒരു യുദ്ധക്കുറ്റമാണെന്ന് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞ. കഴിഞ്ഞ ചൊവ്വാഴ്ച അസീര്‍ മേഖലയിലുണ്ടായ ഹൂത്തി ഡ്രോണ്‍ ആക്രമണത്തെയും അറബ് സഖൃസേന തകര്‍ത്തിരുന്നു.






