ജിദ്ദ കെ.എം.സി.സി ഹജജ്‌സെല്‍ പുതിയ വളണ്ടിയര്‍മാര്‍ക്കുള്ള ട്രൈനിംഗ് ഇന്ന് രാവിലെ ആരംഭിച്ചു.

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുണൃഭൂമിയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ തയ്യാറെടുക്കുന്ന 1400 വളണ്ടിയര്‍മാരില്‍ ആദൃമായി വളണ്ടിയര്‍ സേവനത്തിനു ചേര്‍ന്നവര്‍ക്കുള്ള പ്രതേൃക പരിശീലനം ഇന്ന് രാവിലെ മുതല്‍ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് നടന്നു.

ഖാഇദെ മില്ലത്ത് സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. രാവിലെ 8 മണി മുതല്‍ 12 മണി വരെ നടന്ന ആദൃ ബാച്ച് ട്രെയിനിങ്ങില്‍ പങ്കെടുത്തത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് പാലക്കാട് ജില്ലകളില്‍ നിന്നും തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള സൗത്ത് സോണ്‍ മേഖലയില്‍ നിന്നും പുതുതായി റജിസ്റ്റര്‍ ചെയ്തവരും മലപ്പുറം ജില്ലയിലെ വേങ്ങര, വള്ളിക്കുന്ന് എന്നീ മണ്ടലങ്ങളില്‍ നിന്നുള്ള പുതിയ വളണ്ടിയര്‍മാരുമായിരുന്നു.

ഉത്തര്‍പ്രദേശ്, മധൃപ്രദേശ്, ആന്ത്രാപ്രദേശ്, ആസാം ബീഹാര്‍, ജാര്‍ഖണ്ട്, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ജുമുഅ നിസ്‌ക്കാര ശേഷം 2 മണി മുതല്‍ ആരംഭിക്കും. മലപ്പുറം ജില്ലയിലെ വേങ്ങര, വള്ളിക്കുന്ന് എന്നിവ ഒഴിച്ചുള്ള 14 മണ്ഡലങ്ങളില്‍ നിന്ന് റജിസ്ട്രര്‍ ചെയ്ത പുതിയ വളണ്ടിയര്‍മാര്‍ക്കുളള പരിശീലനം വൈകി 6.30 ന് ആരംഭിക്കും. വിവിധ ജില്ല, മണ്ടലം ഭാരവാഹികളും കോഡിനേറ്റര്‍മാരുമാണ് അതാത് സമയങ്ങളില്‍ വളണ്ടിയര്‍മാരെ എത്തിക്കുന്നത്.
ജില്ലാ തലങ്ങളിലുള്ള പരിശീലനം ഒരാഴ്ച മുമ്പ് പൂര്‍ത്തിയായി. ആഗസ്ത് 2 ന് 1400 വളണ്ടിയര്‍മാരും ഒന്നിച്ച് അണിനിരക്കുന്ന അവസാനഘട്ട ട്രൈനിംഗ് നടക്കുന്നതായിരിക്കും.

ജിദ്ദ ഹജജ് ടെര്‍മിനലില്‍ കെ.എം.സി.സി എയര്‍ പോര്‍ട്ട് മിഷന്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹജജ് മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി ടീം ഇലക്ര്ട്രിക് കാര്‍ അടക്കമുള്ള സന്നാഹങ്ങളുമായാണ് ഹജജ് ടെര്‍മിനലില്‍ സേവനം ചെയ്യുന്നത്. അബ്ദുള്ള പാലേരി, അന്‍വര്‍ സാദാത്ത് നടുവണ്ണൂര്‍, നൗഫല്‍ റഹേലി, ജലീല്‍ ഒഴുകൂര്‍ എന്നിവരാണ് എയര്‍പോര്‍ട്ട് മിഷന് നേതൃത്വം നല്‍കുന്നത്. ജിദ്ദയില്‍ വിമാനമിറങ്ങുന്ന ഹാജിമാരുടെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാരെ മക്കയിലേക്ക് ബസ്സില്‍ കയറ്റി വിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കെ.എം.സി.സി വളണ്ടിയര്‍മാര്‍ ടെര്‍മിനലില്‍ സഹായം ചെയ്യുന്നത്.