വരുന്നു….. സൗദിയില്‍ അതിവേഗ ഹൈപ്പര്‍ലൂപ് സംവിധാനം

ജിദ്ദ: ജിദ്ദ-റിയാദ് സിറ്റികള്‍ക്കിടയിലാണ് ഹൈപ്പര്‍ലൂപ് വരുന്നത്. 950 കിലോമീറ്ററുള്ള ജിദ്ദ-റിയാദ് സിറ്റികള്‍ക്കിടയില്‍ ഇതോടെ യാത്ര ചെയ്യാന്‍ വെറും 76 മിനിറ്റുകള്‍ മാത്രം മതിയാകും. വിമാനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഹൈപര്‍ലൂപ്പിലൂടെ യാത്രചെയ്യാന്‍ സാധിക്കും.

അതിവേഗ ഗതാഗത സംവിധാനമായ ഹൈപര്‍ലൂപ് സംവിധാനത്തിന്റെ പ്രവര്‍ത്തന കേന്ദ്രം കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നതിനെ കുറിച്ചുള്ള സാധൃതാ പഠനം നടത്തുന്നതിനുള്ള കരാറില്‍ ഹൈപര്‍ലൂപ് കമ്പനിയായ ‘വിര്‍ജിന്‍ ഹൈപര്‍ലൂപ് ഒണ്‍” കമ്പനിയും കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി അതോറിറ്റിയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

ഹൈപ്പര്‍ലൂപ് ബോഗികളുടെ നിര്‍മ്മാണ ഫാക്ടറി, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റെര്‍ എന്നിവ നിര്‍മ്മിക്കുവാനും കരാറില്‍ വൃവസ്ഥയുണ്ട്. കാലിഫോര്‍ണിയയിലെ ലോസ് അഞ്ചല്‍സിലുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് കമ്പനിയുടെ അതൃാധുനിക കെട്ടിടം ഇക്കണോമിക് സിറ്റി അതോറിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചവേളയിലാണ് ഇരു വിഭാഗവും കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.

അഡ്വാന്‍സ്ഡ് ടെക്‌നോളോജി മേഖലയില്‍ 6000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ പദ്ധതിക്കാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ അതോറിറ്റി പ്രതിനിധികള്‍ക്ക് അവിടെ കാണാനിടയായ കാന്ത ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്ടറുകള്‍, കാന്ത ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈനുകള്‍ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങളും രാജൃത്ത് കൂടുതല്‍ തൊഴില്‍ സാധൃതകള്‍ സൃഷ്ടിക്കും.