181 വിദേശ വനിതാ ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്

♠ അബു സകിയ്യ, ക്‌ളാരി
ജിദ്ദ: സൗദി അറേബൃയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുവാദം വന്നതു മുതല്‍ 2018 വര്‍ഷം അവസാനം വരെ 181 വിദേശികളായ വനിതാ ഹൗസ് ഡ്രൈവര്‍മാരെ വിവിധ രാജൃങ്ങളില്‍ നിന്നായി റിക്രൂട്ട് ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകളില്‍ പറയുന്നു.
സൗദിയി വീടുകളില്‍ വിവിധ ജോലിചെയ്യുന്നവരുടെ 53 ശതമാനവും ഡ്രൈവര്‍മാരാണ്. അഥവാ പതിമൂന്ന് ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ വീടുകളില്‍ ജോലിചെയ്യുന്നുവെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം അവസാന പാദം പിന്നിട്ടപ്പോള്‍ സൗദിയിലുള്ള മൊത്തം വീട്ടുജോലിക്കാരുടെ എണ്ണം 2,454,742 എന്നാണ് കണക്ക്. ഇവരില്‍ 82,6,895 സ്ത്രീകളും 16,27,847 പുരുഷന്മാരും ഉള്‍പെടും.
വീടുകളുടെ മേല്‍നോട്ടക്കാരന്‍, പാചകക്കാരന്‍, ഡ്രൈവര്‍, ശുചീകരണ തൊഴിലാളി, തോട്ടം തൊഴിലാളി, വീട്ടിലെ തയ്യല്‍ ജോലിക്കാരര്‍, ഹോം നേഴ്‌സ്, സ്വകാരൃ ടീച്ചര്‍, കാവല്‍ക്കാരന്‍ തുടങ്ങിയവരാണ് വീടുകളിലെ തൊഴിലാളികളായി വരുന്നവര്‍.
ഒരു വര്‍ഷം മുമ്പാണ് സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുവാദം നല്‍കിയത്. പിന്നീട് രാജൃത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും ആയിരക്കണക്കിന് വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.






