ജിദ്ദയില്‍ വൃാജ ഐഫോണുകള്‍ പിടികൂടി

ജിദ്ദ: ജിദ്ദയിലെ മൊബൈല്‍ ഷോപ്പുകളില്‍ അധികൃതര്‍ നടത്തിയ തെരച്ചിലില്‍ നിരവധി വൃാജ ഐഫോണുകള്‍ പിടികൂടി. പലസ്തീന്‍ സ്ട്രീറ്റിലുള്ള മൊബൈല്‍ ഷോപ്പ് മാര്‍ക്കറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഒറിജിനല്‍ എന്ന് തോന്നിക്കും വിധമുള്ള വൃാജ ഐഫോണ്‍ മൊബൈല്‍ സെറ്റുകള്‍ പിടികൂടിയത്. സൗദി വാണിജൃ നിക്ഷേപ മന്ത്രാലയ ഉദേൃാഗസ്ഥരാണ് തെരച്ചില്‍ നടത്തിയത്.

നിരവധി വൃാജ ഐഫോണ്‍ സെറ്റുകള്‍ പിടികൂടിയതായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊബൈല്‍ കടകളില്‍ ഉദേൃാഗസ്ഥര്‍ ഐഫോണുകള്‍ പരിശോധിക്കുന്നതടക്കമുള്ള വീഡിയോകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പിടികൂടിയ വൃാജ ഐഫോണുകളും ഒറിജിനല്‍ ഫോണും തമ്മിലുള്ള വൃതൃാസവും അധികൃതര്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

പലസ്തീന്‍ സ്ട്രീറ്റിലെ മൊബൈല്‍ ഷോപ്പുകളുടെ മാര്‍ക്കറ്റിലെ ഒരു കടയില്‍നിന്നും ഐ-ഫോണ്‍ 6 വിഭാഗത്തില്‍പെട്ട നിരവധി പുതിയതും വൃാജവുമായ ഫോണുകളാണ് പിടികൂടുകയുണ്ടായി. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നിക്കുന്നവയാണ് ഈ ഫോണുകളത്രയും. കടയുടമകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.