ജിദ്ദ മോങ്ങം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ജിദ്ദ മോങ്ങം കെ.എം.സി.സി. വാര്‍ഷികവും ജനറല്‍ ബോഡി യോഗവും നടന്നു. ജിദ്ദ കെ എം.സി.സി. സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കബീര്‍ മോങ്ങം അധൃക്ഷത വഹിച്ചു. മുസ്തഫ വാക്കാലൂര്‍ മുഖൃ പ്രഭാഷണം നടത്തി.
ഷൗകത്ത് ഞാറക്കോടന്‍, മജീദ് അരിമ്പ്ര, ജാഫര്‍ അത്താണിക്കല്‍, ജലീല്‍ കുന്നക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പിച്ച് സംസാരിച്ചു. പ്രവാസം അവസാനിപിച്ച് നാട്ടിലേക്ക് പോവുന്ന യു.പി അബ്ദു റഹിമാന് ചടങ്ങില്‍ യാത്രയപ്പ് നല്‍കി.
സി.കെ. അബ്ദുറഹിമാന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ബഷീര്‍ ബാബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മാസ്റ്റര്‍ അദ്‌നാര്‍ ഖിറാഅത്തു നടത്തി. പി.പി സെയ്ത് യു.പി അബ്ദുറഹിമാന്‍, എം.സി അശ്‌റഫ്, അബ്ദുള്ള കോടാലി, നജീബ് വെണ്ണക്കോടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. എ.പി ലത്തീഫ് സ്വാഗതവും ജാഫര്‍ കോടിതൊടിക നദി പറഞ്ഞു.

പുതിയ കമ്മറ്റി ഭാരവാഹികള്‍: പി.പി മുഹമ്മദ് അലി(ചെയര്‍മാന്‍), പി.പി സെയ്ദ്(വൈസ് ചെയര്‍മാന്‍), കബീര്‍ മോങ്ങം(പ്രസിഡണ്ട്), അബ്ദുള്ള കോടാലി, ബി. ബഷീര്‍ ബാബു, സി.കെ ഫിറോസ്, എം.സി അശ്‌റഫ്, സി.കെ.പി അബ്ദുറഹിമാന്‍ (വൈസ് പ്രസിഡണ്ട്), അബ്ദുറഹിമാന്‍ സി.കെ (ജനറല്‍ സെക്രട്ടറി), എ.പി ലത്തീഫ്, റിയാസ് മോയിന്‍, സി.കെ ഇംതിയാസ്, സി.കെ ഫൈസല്‍ (സെക്രട്ടറിമാര്‍), ജാഫര്‍ കോടിതൊടിക(ട്രഷറര്‍)






