ഭാഗൃംകൊണ്ട് മാത്രം തീപിടുത്തത്തില്‍നിന്നും രക്ഷപ്പെട്ട് മൂന്ന് മലയാളികള്‍

തീപിടുത്തമുണ്ടായത് താമസ സ്ഥലത്ത് ഉറങ്ങുമ്പോള്‍  പുലര്‍ച്ചെ 2.30 മണിക്ക്.

മൂന്ന് മലയാളികള്‍ രക്ഷപ്പെട്ടത് മിനുട്ടുകളുടെ വൃതൃാസത്തിന്.

ജിദ്ദ: കിടന്നുറങ്ങിയ റൂം മൊത്തമായി തീ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍ ഭാഗൃം ഒന്നുകൊണ്ട് മാത്രമാണ് ഉറക്കത്തിന്റെ മയക്കത്തിലും മൂന്നുപേരില്‍ ഒരാള്‍ളില്‍ എന്തോ ഒരു പന്തിയില്ലായ്മ തോന്നി ഞ്ഞെട്ടിയുണര്‍ന്നത്. അത് മൂന്ന് മലയാളി യുവാക്കളുടെ ജീവന്‍ രക്ഷപ്പെടുവാനുള്ള കാരണമായി തീരുകയും ചെയ്തു.

സ്വപ്നലോകത്തുനിന്നും ഞ്ഞെട്ടിയുണര്‍ന്ന അതേ അനുഭവംതന്നെയാണ് കഴിഞ്ഞ ദിവസത്തെ സംഭവമോര്‍ക്കുമ്പോള്‍ ജിദ്ദയിലെ പ്രവാസികളായ ഈ മൂന്ന് കോഴിക്കോടുകാര്‍ക്ക് ഇപ്പോഴും തോന്നുന്നത്. ഭാഗൃംകൊണ്ട് മാത്രം വഴിമാറിയ വന്‍ ദുരന്തത്തിന്റെ ഓര്‍മയിലാണിപ്പോഴും കോഴിക്കോട് ജില്ലയിലെ കാരപറമ്പ് സ്വദേശി സഹീര്‍, ചെറൂപ്പ സൗദേശി അബൂബക്കര്‍, കാന്തപുരം സ്വദേശി ഹര്‍ഷാദ് എന്നിവര്‍. ജിദ്ദയിലെ ജാമിഅ-യില്‍ സക്കര്‍ തെരുവിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. ഇവര്‍ ഉറക്കത്തിലായിരിക്കെ വാഷിംഗ് മെഷീര്‍ ഘടിപ്പിച്ച പ്‌ളഗില്‍നിന്നുണ്ടായ ഷോട്ട് സര്‍കൃൂട്ട് മൂലം തീ പടരുകയായിരുന്നു. എന്തോ കാരത്താല്‍ ഞ്ഞെട്ടിയുണര്‍ന്ന ഹര്‍ഷാദാണ് ആദൃം തീ രണ്ട് റൂമുകളും വിഴുങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയും മൂവരും റൂമില്‍നിന്നും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ ദുരന്തത്തില്‍നിന്നും രക്ഷപ്പെടുകയുമായിരുന്നു. അല്‍പം കൂടി താമസിച്ചായിരുന്നു ഉണര്‍ന്നെണീറ്റിരുന്നതെങ്കില്‍ മൂന്ന് മലയാളികള്‍ക്കും തീയിലകപ്പെടുമായിരുന്നു.

തീപിടുത്തത്തില്‍ സാധനങ്ങള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. രണ്ട് പാസ്‌പ്പോര്‍ട്ടുകള്‍, ഒരു ഇക്കാമ, മൂന്ന് ലാപ്‌ടോപ്പ്, നാല് സ്മാര്‍ട്ട് ഫോണ്‍, ഇക്കാമ പുതുക്കാന്‍ സ്വരൂപ്പിച്ച്‌വെച്ച എട്ടായിരത്തി അഞ്ഞൂറ് റിയാല്‍, ടി.വി, വാഷിംഗ് മെഷീന്‍, രണ്ട് ഏസി, മറ്റു വീട്ടു സാധനങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചു. മൊബൈല്‍ഫോണ്‍ നഷ്‌പ്പെട്ടതിനാല്‍ തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരനായ പാക്കിന്മാന്‍ പൗരനെ വിവരമറിയിക്കുകയും ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിന്മാനത്തില്‍ പന്ത്രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂറെടുത്ത് തീ അണച്ചതുകാരണം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി. രണ്ട് മുറിയുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു മൂന്ന് മലയാളികളും താമസിച്ചിരുന്നത്. പുറത്തെ മുറിയില്‍ കിടന്നിരുന്ന ബക്കാലയില്‍ ജോലി ചെയ്യുന്ന ഹര്‍ഷാദ് ആണ് തീപിടുത്തം ആദൃം അറിഞ്ഞത്. തുടര്‍ന്ന് മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു.

മൂന്നു പേരും നാലുവര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു. ആളപായമില്ലെങ്കിലും രണ്ട് പാസ്‌പ്പോര്‍ട്ട്, ഒരു ഇക്കാമ, മൂന്ന് ലാപ്‌ടോപ്പ്, നാല് സ്മാര്‍ട്ട് ഫോണ്‍, ഇക്കാമ പുതുക്കാന്‍ സ്വരൂപ്പിച്ച് വെച്ച എട്ടായിരത്തി അഞ്ഞൂറ് റിയാല്‍, ടി.വി, വാഷിംഗ് മെഷീന്‍, രണ്ട് ഏസി, വീട്ടു സാധനങ്ങള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. തൊട്ടടുത്തുള്ള പള്ളിയിലാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നത്.

25 വര്‍ഷമായി ജിദ്ദയിലുള്ള സഹീര്‍ ഇപ്പോള്‍ സ്വന്തമായി വെല്‍ഡിംഗ് ജോലിയാണ് ചെയ്യുന്നത്. ഇക്കാമ പുതിക്കുവാനായി നിലവില്‍ സ്‌പോണ്‍ചര്‍ക്ക് 9,500 റിയാല്‍ നല്‍കിയെങ്കിലും സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കി നല്‍കിയില്ല. ഒരുവര്‍ഷത്തോളമായി ഇക്കാമയില്ലാതെയാണ് കഴിയുന്നത്. വീണ്ടും സ്‌പോണ്‍സര്‍ ആവശൃപ്പെട്ടത് പ്രകാരം നല്‍കാനായി സൂക്ഷിച്ചുവെച്ച കാശാണ് തീപിടുത്തത്തില്‍ കത്തിയമര്‍ത്തത്.